നാവികസേനയിൽ 372 ചാർജ്‌മാൻ



ഇന്ത്യൻ നാവികസേനയിൽ ചാർജ്‌മാൻ തസ്‌തികയിലേക്ക്‌ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 372 ഒഴിവുണ്ട്‌. ഇലക്ട്രിക്കൽ, വെപ്പൺ, എൻജിനിയറിങ്‌, കൺസ്‌ട്രക്‌ഷൻ ആൻഡ്‌ മെയിന്റനൻസ്‌, പ്രൊഡക്‌ഷൻ പ്ലാനിങ്‌ ആൻഡ്‌ കൺട്രോൾ എന്നീ ഗ്രൂപ്പുകളിലെ വിവിധ ട്രേഡുകളിലാണ്‌ അവസരം. മുംബൈ, വിശാഖപട്ടണം, കൊച്ചി, പോർട്ട്‌ബ്ലയർ എന്നിവിടങ്ങളിലെ നേവൽ കമാൻഡുകൾക്ക്‌ കീഴീലുള്ള വിവിധ യൂണിറ്റുകളിലാണ്‌ നിയമനം. യോഗ്യത: സയൻസ്‌ ബിരുദം. പ്രായം: 18–-25. കേരളത്തിൽ കൊച്ചി പരീക്ഷാകേന്ദ്രം.   മെയ്‌ 15 മുതൽ ഓൺലൈനായി അപേക്ഷ നൽകാം. അവസാന തീയതി മെയ്‌ 29. വിശദവിവരങ്ങൾക്ക്‌ www.joinindiannavy.gov.in കാണുക. Read on deshabhimani.com

Related News