കരസേനയിൽ ബിരുദധാരികൾക്ക്‌ അവസരം



ഡെറാഡൂണിലെ ഇന്ത്യൻ മിലിട്ടറി അക്കാദമിയിലെ 133–ാം ടെക്നിക്കൽ ഗ്രാജുവേറ്റ് കോഴ്സിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അവിവാഹിതരായ പുരുഷന്മാർക്കാണ് അവസരം. എൻജിനിയറിങ് ബിരുദധാരികൾക്ക് അപേക്ഷിക്കാം. ആകെ 40 ഒഴിവുകളാണുള്ളത്. പരിശീലനത്തിനുശേഷം ലെഫ്റ്റനന്റ് തസ്തികയിൽ നിയമിക്കും. യോഗ്യത എൻജിനീയറിങ് ബിരുദം.  സിവിൽ ആൻഡ് ബിൽഡിങ് കൺസ്ട്രക്ഷൻ ടെക്നോളജി- 11, മെക്കാനിക്കൽ- 3, ഇലക്ട്രിക്കൽ/ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്- 4, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്/ കംപ്യൂട്ടർ ടെക്നോളജി/ എംഎസ്‌സി കംപ്യൂട്ടർ സയൻസ്- 9, ഐടി 3, ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ- 2, ടെലികമ്യൂണിക്കേഷൻ എൻജിനിയറിങ്- 1, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ- 1, സാറ്റലൈറ്റ് കമ്യൂണിക്കേഷൻ- 1, എയ്റോനോട്ടിക്കൽ/ എയ്റോസ്പേസ്/ എവിയോണിക്സ്- 3, ഓട്ടോമൊബൈൽ എൻജിനിയറിങ്- 1, ടെക്സ്റ്റൈൽ എൻജിനിയറിങ്- 1 എന്നിങ്ങനെയാണ്‌ ഒഴിവ്‌. പ്രായം 20 –-27 . വിശദവിവരത്തിന്‌ www.joinindianarmy.nic.in. ചുരുക്കപ്പട്ടികയിലുൾപ്പെടുന്നവർക്ക് രണ്ട് ഘട്ടങ്ങളിലായി അഭിമുഖമുണ്ടാകും. തുടർന്നാണ്‌ നിയമനം. അവസാന തിയതി മാർച്ച് 26. Read on deshabhimani.com

Related News