ഡീസൽ ലോക്കോ മോഡണൈസേഷൻ വർക്‌സിൽ അപ്രന്റിസ്‌



റെയിൽവേയുടെ കീഴിൽ പാട്യാലയിൽ പ്രവർത്തിക്കുന്ന ഡീസൽ ലോക്കോ മോ ഡ ണൈസേഷൻ വർക്‌സിൽ 182 അപ്രന്റിസ്‌ ഒഴിവുണ്ട്‌. ഇലക്ട്രീഷ്യൻ 70, മെക്കാനിക്‌(ഡീസൽ) 20, മെഷീനിസ്‌റ്റ്‌ 32, ഫിറ്റർ 23, വെൽഡർ 17 എന്നിങ്ങനെയാണ്‌ ഒഴിവ്‌. യോഗ്യത പ്ലസ്‌ടു സയൻസ്‌ ജയിക്കണം. ഗണിതം പഠിക്കണം. ബന്ധപ്പെട്ട ട്രേഡിൽ എൻസിവിടി സർടിഫിക്കറ്റ്‌, ഹിന്ദി അറിയുന്നത്‌ അഭിലഷണീയം. പ്രായം 15–-24. വിശദവിവരത്തിനും അപേക്ഷിക്കാനുമായി dmw.indianrailways.gov.in അപേക്ഷകർ  www.apprenticeship.gov.in എന്ന website വഴി രജിസ്‌റ്റർ ചെയ്യണം. അപേക്ഷസ്വീകരിക്കുന്ന അവസാന തിയതി മാർച്ച്‌ 26. Read on deshabhimani.com

Related News