ഡൽഹിയിൽ കോടതിയിൽ ഒഴിവ്‌



ഡൽഹിയിലെ പ്രിൻസിപ്പൽ ഡിസ്‌ട്രിക്ട്‌ ആൻഡ്‌ സെഷൻസ്‌ ജഡ്‌ജ്‌(എച്ച്‌ക്യു) ഓഫീസിൽ വിവിധ തസ്‌തികകളിൽ 417 ഒഴിവുണ്ട്‌. പ്യൂൺ/ഓർഡർലി/ഡാർക്ക്‌ പ്യൂൺ 280, ചൗക്കീദാർ 33, സ്വീപ്പർ/സഫായ്‌കരംചാരി 23, പ്രോസസ്‌ സർവർ 81 എന്ിങ്ങനെയാണ്‌ ഒഴിവ്‌.  യോഗ്യത പത്താം ക്ലാസ്സ്‌ ജയിക്കണം. പ്രോസസ്‌ സർവർ തസ്‌തികയിൽ ഹയർസെക്കൻഡറിയും എൽഎം വി ഡ്രൈവിങ്‌ ലൈസൻസും രണ്ട്‌ വർഷത്തെ പ്രവൃത്തിപരിചയവുമാണ്‌ യോഗ്യത.  പ്രായം 18–-27, 2ഢ21 ജനുവരി ഒന്നിനെ അടിസ്ഥാനമാക്കിയാണ്‌  പ്രായം കണക്കാക്കുന്നത്‌. നിയമാനുസൃത വയസ്സിളവ്‌ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഫെബ്രുവരി 21. വിശദവിവരത്തിന്‌ www.delhicourts.nic.in Read on deshabhimani.com

Related News