മെഡിക്കൽ ഓഫീസർ ഉൾപ്പെടെ 358 ഒഴിവ്



യൂണിയൻ പബ്ലിക് സർവീസ് കമീഷൻ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേന്ദ്രആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ഭോപ്പാൽ മെമ്മോറിയൽ ഹോസ്പിറ്റൽ ആൻഡ് റിസർച് സെന്ററിൽ അസി. പ്രൊഫസർ (അനസ്തീഷ്യോളജി) 04, കാർഡിയോളജി 01, സിടിവിഎസ് 02, ഗ്യാസ്ട്രോ മെഡിസിൻ 01, ഗ്യാസ്ട്രോ സർജറി 01, നെഫ്റോളജി 01, ന്യൂറോളജി 01, സൈക്യാട്രി 01, പൾമറി മെഡിസിൻ 01, സർജിക്കൽ ഓങ്കോളജി 01, റേഡിയോളജി 01, യൂറോളജി 01, ഷിപ്പിങ് മന്ത്രാലയത്തിന്റെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിങിൽ എൻജിനിയർ ആൻഡ് ഷിപ്പ് സർവേയർ കം ഡെപ്യൂട്ടി ജനറൽ(ടെക്നിക്കൽ) 01, സെൻട്രൽ വാട്ടർ ബോർഡിൽ സയന്റിസ്റ്റ് ബി (ജൂനിയർ ജിയോ ഫിസിസ്റ്റ്) 03, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ഡെൽഹി എൻസിടിയിൽ മെഡിക്കൽ ഓഫീസർ (ജനറൽ ഡ്യൂട്ടി) 327, ഛണ്ഡീഗഡ് ഗവ. മെഡിക്കൽ  കോളേജ് ആൻഡ് ഹോസ്പിറ്റലിൽ സീനിയർ ലക്ചറർ(അനസ്തീഷ്യോളജി) 02, ഫോറൻസിക് മെഡിസിൻ 02, ജനറൽ മെഡിസിൻ 01, പീഡിയാട്രിക്സ് 01, ട്യൂബർകുളോസിസ് ആൻഡ് റെസ്പിറേറ്ററി ഡിസീസസ് 01, പത്തോളജി 02, റേഡിയോ ഡയഗ്നോസിസ് 02 എന്നിങ്ങനെയാണ് ഒഴിവ്. http://www.upsconline.nic.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാനതിയതി ജനുവരി 31. വിശദവിവരത്തിന് http://www.upsc.gov.in.   Read on deshabhimani.com

Related News