പരിയാരത്ത് പാരാമെഡിക്കല്‍ ട്യൂട്ടര്‍ ഒഴിവ്



പരിയാരം > അക്കാദമി ഓഫ് മെഡിക്കല്‍ സയന്‍സസിന് (പരിയാരം മെഡിക്കല്‍ കോളേജ്) കീഴിലുള്ള പാരാമെഡിക്കല്‍ ഡിപ്പാര്‍ട്ടുമെന്റില്‍ ട്യൂട്ടര്‍ (എംഎല്‍ടി മൈക്രോ ബയോളജി) തസ്തികയില്‍ ഒഴിവുണ്ട്. എംഎല്‍ടി ബിരുദമാണ് അടിസ്ഥാന യോഗ്യത. മൈക്രോബയോളജി സ്പെഷ്യലൈസേഷനോടുകൂടിയ ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. പ്രവൃത്തി പരിചയം അഭികാമ്യം. 18ന് രാവിലെ 10.30ന് പരിയാരം അക്കാദമി ഓഫ് മെഡിക്കല്‍ സയന്‍സസ് ഡയരക്ടറുടെ ഓഫീസില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യു മുഖാന്തരമാണ് നിയമനം. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം രാവിലെ 10നു മുമ്പ് എച്ച് ആര്‍ മാനേജറുടെ ഓഫീസില്‍ റിപ്പോര്‍ട്ട്ചെയ്യണം.   Read on deshabhimani.com

Related News