സഹകരണ സംഘങ്ങളില്‍ 229 ഒഴിവ്



സംസ്ഥാനത്തെ വിവിധ പ്രാഥമിക സഹകരണ സംഘങ്ങളിലായി 229 ഒഴിവ്. ക്ളര്‍ക്ക്/കാഷ്യര്‍ തസ്തികയില്‍ 212 ഒഴിവും സെക്രട്ടറി/ചീഫ് അക്കൌണ്ടന്റ് തസ്തികയില്‍ 13 ഒഴിവും മാനേജര്‍, ജനറല്‍ മാനേജര്‍ തസ്തികകളില്‍ ഒരു ഒഴിവും. ടൈപ്പിസ്റ്റ് തസ്തികയില്‍ ഒരു ഒഴിവും. വിശദമായ വിജ്ഞാപനവും അപേക്ഷമാതൃകയും www.csebkerala.org  വെബ്സൈറ്റില്‍. ഫെബ്രുവരി എട്ടുവരെ അപേക്ഷിക്കാം. എയര്‍പോര്‍ട്ട് അതോറിറ്റിയില്‍ ജൂനിയര്‍ എക്സിക്യൂട്ടീവ് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയില്‍ ജൂനിയര്‍ എക്സിക്യൂട്ടീവ് (എയര്‍ ട്രാഫിക് കണ്‍ട്രോള്‍) തസ്തികയില്‍ 200 ഒഴിവ്. ജൂനിയര്‍ എക്സിക്യൂട്ടീവ് (എയര്‍ട്രാഫിക് കണ്‍ട്രോള്‍) 200 ഒഴിവ്. മാത്തമാറ്റിക്സും ഫിസിക്സും പഠിച്ച് 60 ശതമാനം മാര്‍ക്കോടെ സയന്‍സ് ബിരുദം. അല്ലെങ്കില്‍ 60 ശതമാനം മാര്‍ക്കോടെ ബിഇ/ബിടെക്ഇലക്ട്രോണിക്സ്/ടെലികമ്യൂണിക്കേഷന്‍/ഐടി. പ്രായം: ഉയര്‍ന്ന പ്രായപരിധി 27 വയസ്സ്. സംവരണവിഭാഗത്തിന് വയസ്സിളവ്. അപേക്ഷാഫീസ് 1000 രൂപ. എസ്സി/എസ്ടിക്കും വനിതകള്‍ക്കും ഫീസില്ല.   www.aai.aero വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി ഫെബ്രുവരി നാലുവരെ അപേക്ഷിക്കാം. പരസ്യനമ്പര്‍ 7/2015. ഐഒസിയില്‍ 107 ഒഴിവ് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനി (ഐഒസി)ല്‍ പാനിപ്പത്ത് റിഫൈനറിയില്‍ ജൂനിയര്‍ എന്‍ജിനിയറിങ് അസിസ്റ്റന്റ് തസ്തികയില്‍ 107 ഒഴിവ്. ഫയര്‍ ആന്‍ഡ് സേഫ്റ്റി, ഇന്‍സ്ട്രുമെന്റേഷന്‍, പി ആന്‍ഡ് യു ആന്‍ഡ് ഒ ആന്‍ഡ് എം, മെക്കാനിക്കല്‍ ഫിറ്റര്‍ കം റിഗ്ഗര്‍, പ്രൊഡക്ഷന്‍  എന്നീ തസ്തികകളിലാണ് ഒഴിവുകള്‍.   www.paripatrefinery.in  വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി ജനുവരി 25നകം അപേക്ഷിക്കണം. Read on deshabhimani.com

Related News