റെയില്‍വേയില്‍ ഒഴിവ്



വിവിധ റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡുകളിലായി 18252 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. സെന്‍ട്രലൈസ്ഡ് എംപ്ളോയ്മെന്റ് നോട്ടീസ് നമ്പര്‍03/2015.www.rrbthiruvananthapuram.gov.in വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി  25 വരെ അപേക്ഷിക്കാം. ആര്‍മി ടെക്നിക്കല്‍ എന്‍ട്രി ഇന്ത്യന്‍ ആര്‍മിയുടെ 40–ാമത് സ്പെഷ്യല്‍ എന്‍ട്രി സ്കീമിലേക്ക് അപേക്ഷിക്കാം. പുരുഷന്‍മാര്‍ക്കും അവിവാഹിതരായ വനിതകള്‍ക്കും അപേക്ഷിക്കാം. യുദ്ധത്തില്‍ സേവനത്തിനിടെ പരിക്കേറ്റവരുടെ/മരിച്ചവരുടെ ആശ്രിതര്‍ക്കും സംവരണ ഒഴിവുകളിലേക്ക് അപേക്ഷിക്കാം.www.joinindianarmy.nic.in വെബ്സൈറ്റിലെ അപേക്ഷാമാതൃക ഡൌണ്‍ലോഡ്ചെയ്ത് ആ മാതൃകയില്‍ തയ്യാറാക്കി പൂരിപ്പിച്ച അപേക്ഷ 20നുമുമ്പ് അയക്കണം. ഡാറ്റാ എന്‍ട്രി ഓപ്പറേറ്റർ ബ്രോഡ്കാസ്റ്റ് എന്‍ജിനിയറിങ് കണ്‍സള്‍ട്ടന്റ്സ് ഇന്ത്യ ലിമിറ്റഡില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററമാരുടെ കരാര്‍ അടിസ്ഥാനത്തിലുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 100 ഒഴിവ്. www.becil.com വെബ്‌സൈറ്റിലെ വിജ്ഞാപനത്തിലെ നിബന്ധനകള്‍ വായിച്ചശേഷം അപേക്ഷാമാതൃക ഡൌണ്‍ലോഡു ചെയ്ത് പൂരിപ്പിച്ച് 18നു മുമ്പ് അപേക്ഷിക്കാം. എം ഇ എസില്‍ മിലിറ്ററി എന്‍ജിനിയര്‍ സര്‍വീസില്‍ മേറ്റ് തസ്തികയില്‍ 480 ഒഴിവ്. ഗ്രൂപ്പ് സി തസ്തികകളാണിത്. എംപ്ളോയ്മെന്റ് നോട്ടീസ് നമ്പര്‍ 131303 II/2013-14/14-15 നിശ്ചിത മാതൃകയിലുള്ള പൂരിപ്പിച്ച അപേക്ഷ ഫെബ്രുവരി 13നു മുമ്പ് ലഭിക്കണം. അപേക്ഷാ മാതൃകയും വിവരവുംwww.mes.gov.in   വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. Read on deshabhimani.com

Related News