കരസേനയില്‍ കമീഷന്‍ഡ് ഓഫീസര്‍



കരസേനയില്‍ കമീഷന്‍ഡ് ഓഫീസര്‍മാരാകാന്‍ പ്ളസ്ടുക്കാര്‍ക്ക് അവസരം. പ്ളസ്ടു ടെക്നിക്കല്‍ എന്‍ട്രി സ്കീം (പെര്‍മനന്റ് കമീഷന്‍) 39-ാമത് കോഴ്സിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. അവിവാഹിതരായ പുരുഷന്മാര്‍ക്ക് അപേക്ഷിക്കാം. 90 ഒഴിവുണ്ട്. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവയില്‍ കുറഞ്ഞത് 70 ശതമാനം മാര്‍ക്കോടെ പ്ളസ്ടു ജയം. പ്രായം: പതിനാറര വയസ്സിനും പത്തൊമ്പതരക്കുമിടെ(1999 ജനുവരി ഒന്നിന് മുമ്പും 2002 ജനുവരി ഒന്നിനുശേഷവും ജനിച്ചവരാകരുത്. രണ്ടു തിയതികളും ഉള്‍പ്പെടെ). അഞ്ചുവര്‍ഷമാണ് പരിശീലനം. നാലുവര്‍ഷം വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ ലെഫ്റ്റനന്റ് റാങ്കും. അഞ്ചുവര്‍ഷത്തിനുശേഷം എന്‍ജിനിയറിങ് ഡിഗ്രിയും ലഭിക്കും. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അവസാനതിയതി നവംബര്‍ 29 രാവിലെ 10. വിശദവിവരവും അപേക്ഷിക്കേണ്ടവിധവും www.joinindianarmy.nic.in ല്‍ലഭിക്കും. അപേക്ഷിച്ചാല്‍ റോള്‍ നമ്പര്‍ ലഭിക്കും.  തുടര്‍ന്ന് രണ്ട് പ്രിന്റൌട്ടെടുക്കണം. ഇതില്‍ ഒരു  പ്രിന്റൌട്ടില്‍ നിശ്ചിതസ്ഥാനത്ത് ഒപ്പിട്ട് അനുബന്ധരേഖകളുടെ സ്വയംസാക്ഷ്യപ്പെടുത്തിയ പകര്‍പ്പും അസ്സലും സഹിതം ഇന്റര്‍വ്യുവിന് ഹാജരാക്കണം. രണ്ടാമത്തെ പ്രിന്റ് ഔട്ട് ഉദ്യോഗാര്‍ഥി പിന്നീടുള്ള ആവശ്യങ്ങള്‍ക്കായി സൂക്ഷിക്കണം. ഷോര്‍ട് ലിസ്റ്റ് ചെയ്യുന്ന ഉദ്യോഗാര്‍ഥികളെയാണ് ഭോപാല്‍, മംഗളൂരു, അലഹബാദ്, കപൂര്‍ത്തല എന്നിവിടങ്ങളില്‍ നടക്കുന്ന എസ്എസ്ബി ഇന്റര്‍വ്യൂവിന് ക്ഷണിക്കുക. രണ്ടു ഘട്ടങ്ങളിലായാണ് ഇന്റര്‍വ്യു. സൈക്കോളജിക്കല്‍ ടെസ്റ്റ്, ഗ്രൂപ്പ് ടെസ്റ്റ് എന്നിവയുണ്ടാകും. ആദ്യഘട്ടത്തില്‍ വിജയിക്കുന്നവരെ മാത്രമേ തുടര്‍ന്നുള്ളവയില്‍ പങ്കെടുപ്പിക്കൂ. വൈദ്യപരിശോധനയുമുണ്ടാകും. Read on deshabhimani.com

Related News