സര്‍ക്കാര്‍ സര്‍വീസില്‍ സ്പോര്‍ട്സ് ക്വോട്ട നിയമനം: അപേക്ഷ ക്ഷണിച്ചു



മികച്ച കായികതാരങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ നിയമനം നല്‍കുന്ന പദ്ധതിപ്രകാരം 2010-14 വര്‍ഷങ്ങളിലേക്കുള്ള ഒഴിവുകളിലേക്ക് നിയമനത്തിന് മൌണ്ടനിയറിങ്, കളരിപ്പയറ്റ് എന്നീ കായിക ഇനങ്ങളിലെ അര്‍ഹരായ ഉദ്യോഗാര്‍ഥികളില്‍നിന്ന് മാന്വലായി അപേക്ഷ ക്ഷണിച്ചു.   അപേക്ഷ ഗവ. സെക്രട്ടറിയറ്റിലെ പൊതുഭരണ സര്‍വീസസ് (ഡി) വകുപ്പില്‍ ലഭിക്കേണ്ട അവസാന തിയതി 30ന് വൈകിട്ട് അഞ്ച്. വിജ്ഞാപനത്തിന്റെ പകര്‍പ്പ് www.kerala.gov.in, www.prdkerala.gov.inഎന്നിവയില്‍ ലഭ്യമാണ്. അതത് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസുകള്‍, കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൌണ്‍സില്‍, ജില്ലാ സ്പോര്‍ട്സ് കൌണ്‍സില്‍ എന്നിവിടങ്ങളിലും വിജ്ഞാപനത്തിന്റെ പകര്‍പ്പ് പരിശോധനയ്ക്ക് ലഭിക്കും. Read on deshabhimani.com

Related News