കേന്ദ്രസാഹിത്യ അക്കാദമിയില്‍ എഡിറ്റര്‍, സെക്രട്ടറി



കേന്ദ്രസാഹിത്യ അക്കാദമിയില്‍ എഡിറ്റര്‍ (ഇംഗ്ളീഷ്)- 01, ഡെപ്യൂട്ടി സെക്രട്ടറി (സെയില്‍സ്)- 01, റീജണല്‍ സെക്രട്ടറി- 01 തസ്തികകളില്‍ ഒഴിവുണ്ട്. ന്യൂഡല്‍ഹിയിലെ കേന്ദ്രഓഫീസിലും റീജണല്‍ ഓഫീസിലുമാണ് ഒഴിവ്. എഡിറ്റര്‍ യോഗ്യത ഇംഗ്ളീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദമാണ്. സാഹിത്യത്തില്‍ കഴിവ് തെളിയിക്കുകയും ഇന്ത്യന്‍ ഭാഷാസാഹിത്യത്തില്‍ അറിവ്. ഡെപ്യൂട്ടി സെക്രട്ടറി(സെയില്‍സ്) തസ്തികയില്‍ യോഗ്യത അംഗീകാരമുള്ള ഇന്ത്യന്‍ ഭാഷയിലേതെങ്കിലുമൊന്നില്‍ ബിരുദാനന്തരബിരുദം, സെയില്‍സ് മാനേജ്മെന്റില്‍ ഡിപ്ളോമ. രണ്ടു തസ്തികയിലും  ന്യൂഡല്‍ഹിയിലാണ് ഒഴിവ്. റീജണല്‍ സെക്രട്ടറി യോഗ്യത അംഗീകാരമുള്ള ഇന്ത്യന്‍ ഭാഷയിലേതെങ്കിലുമൊന്നില്‍ ബിരുദാനന്തരബിരുദം, ഇന്ത്യന്‍ ഭാഷാസാഹിത്യത്തെക്കുറിച്ച് അറിവ്. കൊല്‍ക്കത്തയിലാണ് ഒഴിവ്. ഡെപ്യൂട്ടി സെക്രട്ടറി, റീജണല്‍ സെക്രട്ടറി തസ്തികകള്‍ എസ്സി വിഭാഗത്തിന് സംവരണം ചെയ്തതാണ്. ഉയര്‍ന്ന പ്രായം 50. അപേക്ഷ അയക്കേണ്ട വിലാസം  Secretary,Sahithya akademi, Rabindra Bhavan, 35 Ferozeshah Road, New Delhi-110001, വിശദവിവരം എംപ്ളോയ്മെന്റ് ന്യൂസ് 2017 നവംബര്‍ 4-10 ലക്കം. Read on deshabhimani.com

Related News