സിമന്റ് ഫാക്ടറിയില്‍ ഓപറേറ്റര്‍, മില്ലര്‍



തെലുങ്കാനയിലെ സിമന്റ്സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ ടന്‍ഡുര്‍ സിമന്റ് ഫാക്ടറിയില്‍ ഓപ്പറേറ്ററുടെ ഒന്നും മില്ലറുടെ മൂന്നും ഒഴിവുണ്ട്. പന്ത്രണ്ടാം ക്ളാസ് വിജയവും ഐടിഐയുമാണ് ഇരുതസ്തികയിലും യോഗ്യത. പരിചയം നിര്‍ബന്ധം. മെട്രിക്കുലേഷനും ജോലിയില്‍ കൂടുതല്‍ വര്‍ഷം പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. സിമന്റ് ഫാക്ടറിയിലെ പരിചയം അഭിലഷണീയം. പ്രായം: 18-35. അപേക്ഷ www.cciltd.in ല്‍നിന്ന് ഡൌണ്‍ലോഡ്ചെയ്യാം. എഴുത്ത് പരീക്ഷ, ട്രേഡ്/ സ്കില്‍ ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ഫീസ് 200 രൂപ. അപേക്ഷ പൂരിപ്പിച്ച് സ്വയംസാക്ഷ്യപ്പെടുത്തിയ അനുബന്ധരേഖകള്‍ സഹിതം സാധാരണ തപാലില്‍ നവംബര്‍ 18നകം ലഭിക്കണം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍. അപേക്ഷ അയക്കുന്ന കവറിനുമുകളില്‍ തസ്തികയുടെ പേര് രേഖപ്പെടുത്തണം. വിലാസം: HOD (P and A), Cement corporation Of India Ltd, CCI Tandur, Vikarabad District, Telangana State-501158. Read on deshabhimani.com

Related News