നൈനിറ്റാൾ ബാങ്കിൽ ഒഴിവ്‌



ഉത്തരാഖണ്ഡിലെ നൈനിറ്റാൾ ബാങ്കിൽ ക്ലർക്, പ്രൊബേഷണറി ഓഫീസർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 155 ഒഴിവുണ്ട്. ഓൺലൈനിലൂടെ അപേക്ഷിക്കണം. ക്ലർക് 80 ഒഴിവാണുള്ളത്. കുറച്ചത് 45 ശതമാനം മാർക്കോടെ റെഗുലർ ബിരുദം/ബിരുദാനന്തര ബിരുദം. കംപ്യൂട്ടർ ഓപറേഷൻ അറിയണം. ബന്ധപ്പെട്ട മേഖലകളിൽ തൊഴിൽ പരിചയമുള്ളവർക്ക് മുൻഗണന. പ്രായം 21‐28. പ്രൊബേഷണറി ഓഫീസർ 75 ഒഴിവുണ്ട്. കുറഞ്ഞത് 50 ശതമാനം മാർക്കോടെ റെഗുലർ ബിരുദം/ബിരുദാനന്തര ബിരുദം. കംപ്യൂട്ടർ ഓപറേഷൻ അറിയണം. ബന്ധപ്പെട്ട മേഖലകളിൽ തൊഴിൽ പരിചയമുള്ളവർക്ക് മുൻഗണന. പ്രായം 21‐30. 2019 ജൂലൈ 31 നെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.www.ninitalbank.co.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി സെപ്തംബർ 15.   ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡിൽ ന്യൂഡൽഹി ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡിൽ വിവിധ തസ്തികകളിലായി 171 ഒഴിവുണ്ട്. അസിസ്റ്റന്റ് ഡയരക്ടർ‐ അഡ്മിനിസ്ട്രേഷൻ ആൻഡ്  ഫിനാൻസ് 2, അസിസ്റ്റന്റ് ഡയരക്ടർ‐ മാർക്കറ്റിങ് ആൻഡ് കൺസ്യൂമർ അഫയേഴ്സ് 1, അസിസ്റ്റന്റ് ഡയരക്ടർ ലൈബ്രറി 1, അസി. സെക്ഷൻ ഓഫീസർ 17, പേഴ്സണൽ അസിസ്റ്റന്റ് 16, ജൂനിയർ ട്രാൻസ്ലേറ്റർ (ഹിന്ദി) 1, ലൈബ്രറി അസിസ്റ്റന്റ് 1, സ്റ്റെനോഗ്രാഫർ 17, സീനിയർ സെക്രട്ടറിയറ്റ് അസിസ്റ്റന്റ് 79, ജൂനിയർ സെക്രട്ടറിയറ്റ് അസിസ്റ്റന്റ് 36 എന്നിങ്ങനെയാണ് ഒഴിവ്. www.bis.gov.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി സെപ്തംബർ 26. വിശദവിവരം website ൽ   നാഷണൽ ഹൗസിങ് ബാങ്കിൽ അസിസ്റ്റന്റ് മാനേജർ നാഷണൽ ഹൗസിങ് ബാങ്കിൽ അസിസ്റ്റന്റ് മാനേജർ തസ്തികയിൽ 16 ഒഴിവുണ്ട്. സ്കെയിൽ ഒന്ന് വിഭാഗത്തിലാണ് അവസരം.യോഗ്യത: കുറഞ്ഞത് 60 ശതമാനം മാർക്കോടെ ബിരുദം. സിഎ, സിഎംഎ, കമ്പനി സെക്രട്ടറി യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. പ്രായം 21‐30.www.nhb.org.in  വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി സെപ്തംബർ 18. വിശദവിവരം website ൽ   Read on deshabhimani.com

Related News