മലബാര്‍ ഗോള്‍ഡിൽ അവസരം



മലബാർ ഗോൾഡ് ആൻഡ്‌ ഡയമണ്ട്സ് ഇന്ത്യയിൽ അയ്യായിരത്തിലധികം ഒഴിവുകളിൽ നിയമനം നടത്തും. റീട്ടെയിൽ ബിസിനസിലും ആഭരണ നിർമാണ മേഖലയിലും കമ്പനിയുടെ  ഹെഡ്ക്വാർട്ടേഴ്സിലും റീജണൽ ഓഫീസുകളിലുമാണ് അവസരങ്ങൾ.  റീട്ടെയിൽ ജ്വല്ലറി വിൽപ്പന, സ്റ്റോർ ഓപറേഷൻസ്, അക്കൗണ്ട്സ് മേഖലകളിലാണ്‌ ഒഴിവുള്ളത്.  പകുതി എണ്ണം വനിതകൾക്കായി നീക്കിവച്ചിട്ടുണ്ട്.  ബിടെക് അല്ലെങ്കിൽ എംബിഎ പഠനം പൂർത്തിയാക്കിയവർക്ക് ഇന്റേൺഷിപ്പിനുള്ള സൗകര്യവും നൽകും.   കോഴിക്കോട് ഹെഡ്ക്വാർട്ടേഴ്സിലും ഡെൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ, ബംഗളൂരു,  ഹൈദരാബാദ് തുടങ്ങിയ റീജണൽ ഓഫീസുകളിലുമാണ് ഭൂരിഭാഗം ഒഴിവുകളും.  മുൻനിര റീട്ടെയിൽ ജ്വല്ലറി ബ്രാൻഡായി മാറാനുള്ള ശ്രമത്തിന്റെ ഭാഗമായാണ്   റിക്രൂട്ട്മെന്റ്‌. കമ്പനിയുടെ ഓൺലൈൻ ജോബ് പോർട്ടലായ  www.malabargroup.com/careers/ വഴി അപേക്ഷിക്കാം. വിശദ വിവരം ഓൺലൈനിൽ.    Read on deshabhimani.com

Related News