കമ്പൈൻഡ്‌ മെഡിക്കൽ സർവീസ്‌ അപേക്ഷിക്കാം



കമ്പൈൻഡ്‌ മെഡിക്കൽ സർവീസ്‌ പരീക്ഷക്ക്‌ അപേക്ഷ ക്ഷണിച്ചു.  കാറ്റഗറി  ഒന്ന്‌ കേന്ദ്ര ആരോഗ്യസർവീസിൽ ജൂനിയർ സ്‌കെയിൽ 349, കാറ്റഗറി രണ്ട്‌ റെയിൽവേയിൽ അസിസ്‌റ്റന്റ്‌ ഡിവിഷണൽ മെഡിക്കൽ ഓഫീസർ 300, ജനറൽ ഡ്യൂട്ടി മെഡിക്കൽ ഓഫീസർ ന്യൂഡൽഹി മുനിസിപ്പൽ കൗൺസിൽ 5, ജനറൽ ഡ്യൂട്ടി മെഡിക്കൽ ഓഫീസർ ഗ്രേഡ്‌ രണ്ട്‌–- ഡൽഹി മുനിസിപ്പൽ കോർപറേഷൻ(ഈസ്‌റ്റ്‌, നോർത്ത്‌, സൗത്ത്‌ ഡൽഹി) 184 എന്നിങ്ങനെ ആകെ 838 ഒഴിവാണ്‌ ഇപ്പോഴുള്ളത്‌. യോഗ്യത എംബിബിഎസ്‌. നിഷ്‌കർഷിക്കുന്ന കായിക–-വൈദ്യശാസ്‌ത്ര മാനദണ്ഡങ്ങൾ വേണം. പ്രായം 32. 2021 ആഗസ്‌ത്‌ ഒന്നിനെ അടിസ്ഥാനമാക്കിയാണ്‌ പ്രായം കണക്കാക്കുന്നത്‌. രാജ്യത്താകെ 41 കേന്ദ്രങ്ങളിലാണ്‌ പരീക്ഷ.  കേരളത്തിൽ തിരുവനന്തപുരവും കൊച്ചിയും കേന്ദ്രങ്ങളാണ്‌.  https://upsconline.nic.in  വഴി ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി ജൂലൈ 27 വൈകിട്ട്‌ അഞ്ച്‌.  വിശദവിവരത്തിന്‌ https://www.upsc.gov.in/ Read on deshabhimani.com

Related News