എസ്ബിഐയിൽ 39 ഡെപ്യൂട്ടി മാനേജർ (ഇന്റേണൽ ഓഡിറ്റ്)



എസ്ബിഐയിൽ ഡെപ്യൂട്ടി മാനേജർ (ഇന്റേണൽ ഓഡിറ്റ്) 39 (ജനറൽ 20, ഒബിസി 11, എസ്സി 06, എസ്ടി 02) ഒഴിവുണ്ട്. യോഗ്യത  ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയിൽ നിന്നും ചാർട്ടേഡ് അക്കൗണ്ടൻസി. സിഐഎസ്എ  അഭിലഷണീയം. പ്രായം 21‐35. നിയമാനുസൃത ഇളവ് ലഭിക്കും. ഓൺലൈൻ എഴുത്ത്പരീക്ഷ, ഇന്റർവ്യു/ ഗ്രൂപ്പ് ഡിസ്കഷൻ  എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.  2019 ജനുവരി 27നായിരിക്കും പരീക്ഷ.ടെസ്റ്റ് ഓഫ് റീസണിങ്, ക്വാളിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, ഇംഗ്ലീഷ്, പ്രൊഫഷണൽ നോളജ് എന്നിവയിൽനിന്നായിരിക്കും ചോദ്യങ്ങൾ. രണ്ടര മണിക്കൂർ പരീക്ഷയിൽ 220 മാർക്കിന്റെ ചോദ്യങ്ങളുണ്ടാകും. കേരളത്തിൽ കൊച്ചിയും തിരുവനന്തപുരവും കേന്ദ്രങ്ങളായിരിക്കും. ഗ്രൂപ്പ് ഡിസ്കഷന് 20 മാർക്കും ഇന്റർവ്യുവിന് 30 മാർക്കുമാണ്.  https://bank.sbi/careers  അല്ലെങ്കിൽ https://www.sbi.co.in/careers വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഡിസംബർ 28.അപേക്ഷാ ഫീസടയ്ക്കേണ്ടതും ഓൺലൈനായാണ്. ഫോട്ടോയും ഒപ്പും അപ്‌ലോഡ്‌ ചെയ്യണം. വിശദവിവരം website ൽ.   Read on deshabhimani.com

Related News