ബാങ്ക് ഓഫ് ബറോഡയിൽ സ്പെഷ്യലിസ്റ്റ് ഓഫീസർ



-ബാങ്ക് ഓഫ് ബറോഡയിൽ സ്പെഷ്യലിസ്റ്റ് ഓഫീസറുടെ 913 ഒഴിവുണ്ട്. ലീഗൽ (എംഎംജി/എസ് ഫോർ) 20, ലീഗൽ (എംഎംജി/എസ് രണ്ട്) 40, വെൽത്ത് മാനേജ്മെന്റ് സെയിൽസ് (എംഎംജി/എസ് രണ്ട്) 150, വെൽത്ത് മാനേജ്മെന്റ് സെയിൽസ്( ജെഎംജി/എസ് ഒന്ന്്) 700, വെൽത്ത് മാനേജ്മെന്റ് ഓപറേഷൻസ്്( എംഎംജി/എസ് രണ്ട്്്) 01, വെൽത്ത് മാനേജ്മെന്റ് സെയിൽസ്( ജെഎംജി/എസ് ഒന്ന്) 02 എന്നിങ്ങനെയാണ് ഒഴിവ്. ലീഗൽ യോഗ്യത നിയമബിരുദം. പ്രായം 28‐35. ലീഗൽ (എംഎംജി/എസ് രണ്ട് പ്രായം 25‐32. വെൽത്ത് മാനേജ്മെന്റ് സെയിൽസ് (എംഎംജി/എസ് രണ്ട്) യോഗ്യത രണ്ട് വർഷ ബിരുദാനന്തരബിരുദം(എംബിഎ തത്തുല്യം) അല്ലെങ്കിൽ മാർക്കറ്റിങ്/ സെയിൽസ്/റീടെയിൽ വിഷയങ്ങളിൽ ഡിപ്ലോമ. അല്ലെങ്കിൽ ബിരുദവും സർടിഫിക്കേഷൻ ഇൻ ബാങ്കിങ്/ഫിനാൻസ് ഒരുവർഷ ഡിപ്ലോമയും. പ്രായം 25‐35. വെൽത്ത് മാനേജ്മെന്റ് സെയിൽസ് (ജെഎംജി/എസ് ഒന്ന്്) യോഗ്യത ബിരുദം. പ്രായം 21‐30. വെൽത്ത് മാനേജ്മെന്റ ഓപറേഷൻസ് യോഗ്യത രണ്ട് വർഷ ബിരുദാനന്തരബിരുദം(എംബിഎ തത്തുല്യം) അല്ലെങ്കിൽ മാർക്കറ്റിങ്/ സെയിൽസ്റീടെയിൽ/ഫിനാൻസ് വിഷയങ്ങളിൽ ഡിപ്ലോമ. പ്രായം 25‐35. വെൽത്ത് മാനേജ്മെന്റ ഓപറേഷൻസ്(ജെഎംജി/എസ് ഒന്ന്്) പ്രായം 21‐30. 2018 നവംബർ ഒന്നിനെ അടിസ്ഥാനമാക്കിയാണ് ഉയർന്ന പ്രായം കണക്കാക്കുക. നിയമാനുസൃത ഇളവ് ലഭിക്കും. ഓൺലൈൻ പരീക്ഷ/ ഗ്രൂപ്പ് ഡിസ്കഷൻ/ ഇന്റർവ്യു അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. 200 മാർക്കിന്റെ 200 ചോദ്യങ്ങളാണ് പരീക്ഷയ്ക്കുണ്ടാകുക. രണ്ട് മണിക്കൂർ സമയത്തേക്കാണ് പരീക്ഷ.റീസണിങ്, ഇംഗ്ലീഷ് ലാംഗ്വേജ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, പ്രൊഫഷണൽ നോളജ് എന്നിവയാണ് പരിശോധിക്കുക. തെറ്റുത്തരത്തിന് നെഗറ്റീവ് മാർക്കുണ്ടാകും.www.bankofbaroda.co.in   വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഡിസംബർ 26. വിശദവിവരം website ൽ.   Read on deshabhimani.com

Related News