എഐഐഎംഎസിൽ



ന്യൂഡെൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ ഒഴിവുണ്ട്. ഹെമറ്റോളജി 03, ഹെമറ്റോ പത്തോളജി 02, റ്യൂമറ്റോളജി 01 എന്നിങ്ങനെയാണ് ഒഴിവ്. http://www.aiimsexams.orgവഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി നവംബർ 28 വൈകിട്ട് അഞ്ച്. അപേക്ഷിച്ചതിന്റെ പ്രിന്റ് അനുബന്ധരേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതംThe Administrative Officer (Faculty cell), Administrative Block, Ist floor, All India Institute of Medical sciences, Ansari Nagar, New Delhi110029  എന്ന വിലാസത്തിൽ ഡിസംബർ 13ന് വൈകിട്ട് അഞ്ചിനകം ലഭിക്കണം. യോഗ്യത, പ്രായം, അപേക്ഷിക്കേണ്ടവിധം സംബന്ധിച്ച് വിശദവിവരം വെബ്സൈറ്റിൽ. ന്യൂഡെൽഹി എഐഐഎംഎസിൽ റിസർച്ച് അസോസിയറ്റ് ഒരൊഴിവുണ്ട്. യോഗ്യത പിഎച്ച്ഡിലൈഫ്സയൻസ്/ ബയോ ഇൻഫോമാറ്റിക്സ്/ ബയോടെക്നോളജി/ ബയോകെമിസ്ട്രി. ഉയർന്ന പ്രായം 45. ബയോഡാറ്റ Room No 415, Laboratory Oncology Unit, Dr. BRAIRCH, AIIMS, Ansari Nagar, New Delhi110029 എന്ന വിലാസത്തിലൊ irchlabonco@gmail.com  എന്ന വിലാസത്തിൽ ഇ‐മെയിൽ ആയോ നവംബർ 26ന് വൈകിട്ട് അഞ്ചിനകം ലഭിക്കണം. പറ്റ്ന എഐഐഎംഎസിൽ സീനിയർ റെസിഡന്റ് അനസ്തീഷ്യ 10 ഒഴിവുണ്ട്. യോഗ്യത എംബിബിഎസ്,എംഡി/ഡിഎൻബി (അനസ്തീഷ്യ). ഉയർന്ന പ്രായം 37. അഭിമുഖം നവംബർ 15ന് രാവിലെ ഒമ്പതിന്. വിശദവിവരത്തിന് https://www.aiimspatna.org പറ്റ്ന എഐഐഎംഎസിൽ ജൂനിയർ റെസിഡന്റ് (നോൺ അക്കാഡമിക്) അനസ്തീഷ്യ  05 ഒഴിവുണ്ട്.  യോഗ്യത എംബിബിഎസ്. ഉയർന്ന പ്രായം 33. അഭിമുഖം നവംബർ 15 രാവിലെ ഒമ്പതിന്. വിശദവിവരത്തിന് https://www.aiimspatna.org   Read on deshabhimani.com

Related News