നാഷണൽ ഹൈവേസ്‌ ആൻഡ്‌ ഇൻഫ്രാസ്‌ട്രക്‌ചർ ഡവലപ്‌മെന്റ്‌ കോർപറേഷനിൽ



നാഷണൽ ഹൈവേസ്‌ ആൻഡ്‌ ഇൻഫ്രാസ്‌ട്രക്‌ചർ ഡവലപ്‌മെന്റ്‌ കോർപറേഷനിൽ ലിമിറ്റഡ്‌  വിവിധ തസ്‌തികകളിൽ താൽക്കാലിക നിയമനത്തിന്‌ അപേക്ഷ ക്ഷണിച്ചു.  എക്‌സിക്യൂട്ടീവ്‌ ഡയറക്ടർ(ടി/പി) 2, ജനറൽ മാനേജർ(ടി/പി)  20, ഡെപ്യൂട്ടി ജനറൽ മാനേജർ(ടി/പി) 20, മാനേജർ (ടി/പി) 20, ജനറൽ മാനേജർ (ലാൻഡ്‌ അക്വിസിഷൻ ആൻഡ്‌ കോ–-ഓർഡിനേഷൻ) 01, ഡെപ്യൂട്ടി ജനറൽ മാനേജർ(ഫിൻ) 06  എന്നിങ്ങനെ യാണ്‌ ഒഴിവ്‌.ഗകന്ദ്രസർക്കാരിന്റെ വിവിധ മന്ത്രാലയങ്ങൾ/ആർമി, നേവി‌, എയർഫോഴ്‌സ്‌, ബിആർഒ(ജിആർഇഎഫ്‌), സ്വയംഭരണാധികാരസ്ഥാപനങ്ങൾ,  പൊതുമേഖലാ സംരംഭങ്ങൾ, സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകൾ, സംസ്ഥാന പൊതുമേഖലാ സംരംഭങ്ങൾ എന്നിവിടങ്ങളിൽനിന്നും വിരമിച്ച ഓഫീസർമാരാണ്‌ അപേക്ഷിക്കേണ്ടത്‌.  ആവശ്യകതയനുസരിച്ച്‌ ഒഴിവുകളുടെ എണ്ണം വ്യത്യാസപ്പെടാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി നവംബർ രണ്ട്‌ വൈകിട്ട്‌ ആറ്‌.‌ വിശദവിവരത്തിന്‌ www.nhidcl.com Read on deshabhimani.com

Related News