ആൻഡ്ര്യൂ യൂൾ ആൻഡ്‌ കമ്പനിയിൽ



കൊൽക്കത്തയിലെ കേന്ദ്രസർക്കാർ സ്ഥാപനമായ ആൻഡ്ര്യൂ യൂൾ ആൻഡ് കമ്പനിയിൽ വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. 27 ഒഴിവുണ്ട്. കൊൽക്കത്ത, അസം, ചെന്നൈ, ഡൽഹി തുടങ്ങിയ സ്ഥലങ്ങളിലാണ് അവസരം. ജനറൽ, ടീ, എൻജിനിയറിങ്, ഇലക്ട്രിക്കൽ ഡിവിഷനുകളിലാണ് ഒഴിവ്. വെൽഫയർ ഓഫീസർ, എൻയുഎസ് തസ്തികകളിൽ ആറ് വീതം ഒഴിവുണ്ട്. ജനറൽ മാനേജർ, ഡെപ്യൂട്ടി ജനറൽ മാനേജർ, അസി. മാനേജർ, ഓഫീസർ, മാനേജ്മെന്റ് ട്രെയിനി, മെഡിക്കൽ ഓഫീസർ, ഡിഇടി, സീനിയർ മാനേജർ തസ്തികകളിലും ഒഴിവുണ്ട്. എൻജിനിയറിങ് ഉൾപ്പെടെ ബിരുദം, സിഎ/കോസ്റ്റ് ആൻഡ് മാനേജ്മെന്റ് അക്കൗണ്ടന്റ്, ഡിപ്ലോമ, ബിരുദാനന്തര ബിരുദയോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. www.andrewyule.com  വഴി ഓൺലൈനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഒക്ടോബർ 28. Read on deshabhimani.com

Related News