ടെക്‌നിക്കൽ വനിതാ സർവകലാശാലയിൽ അധ്യാപകർ, അനധ്യാപകർ



 ഇന്ദിരാഗാന്ധി ഡൽഹി ടെക്‌നിക്കൽ യൂണിവേഴ്‌സിറ്റി ഫോർ വിമനിൽ വിവിധ തസ്‌തികകളിൽ അപേക്ഷ ക്ഷണിച്ചു.  അധ്യാപകർ 48, അനധ്യാപകർ 5 എന്നിങ്ങനെയാണ്‌ ഒഴിവ്‌. പ്രൊഫസർ: ഐടി 3, കംപ്യൂട്ടർ സയൻസ്‌ എൻജിനിയറിങ്‌ 3, ഇലക്ട്രോണിക്‌സ്‌ ആൻഡ്‌ കമ്യൂണിക്കേഷൻ എൻജിനിയറിങ്‌ 1, മെക്കാനിക്കൽ ആൻഡ്‌ ഓട്ടോമേഷൻ എൻജിനിയറിങ്‌ 2, ആർകി ടെക്‌ചർ ആൻഡ്‌ പ്ലാനിങ്‌ 2, മാത്തമാറ്റിക്‌സ്‌ 1. അസോസിയറ്റ്‌ പ്രൊഫസർ:  ഐടി 7, കംപ്യൂട്ടർ സയൻസ്‌  എൻജിനിയറിങ്‌ 4, ഇലക്‌ട്രോണിക്‌സ്‌ ആൻഡ്‌ കമ്യൂണിക്കേഷൻ എൻജിനിയറിങ്‌ 1, മെക്കാനിക്കൽ ആൻഡ്‌ ഓട്ടോമേഷൻ എൻജിനിയറിങ്‌ 2,ആർകിടെക്‌ചർ ആൻഡ്‌ പ്ലാനിങ്‌ 2, മാത്തമാറ്റിക്‌സ്‌ 1. അസിസ്‌റ്റന്റ്‌  പ്രൊഫസർ:  ഐടി 4, കംപ്യൂട്ടർ സയൻസ്‌ എൻജിനിയറിങ്‌  9, ആർകിടെക്‌ചർ ആൻഡ്‌ പ്ലാനിങ്‌ 4, ഫിസിക്‌സ്‌ 1, കെമിസ്‌ട്രി 1 എന്നിങ്ങനെ ഒഴിവുണ്ട്‌.  അനധ്യാപക തസ്‌തികകളിൽ കൺട്രോളർ ഓഫ്‌ എക്‌സാമിനേഷൻ 1, ഡെപ്യൂട്ടി രജിസ്‌ട്രാർ 1, അസിസ്‌റ്റന്റ്‌ രജിസ്‌ട്രാർ 2, അസിസ്‌റ്റന്റ്‌ കൺട്രോളർ ഓഫ്‌ എക്‌സാമിനേഷൻസ്‌ 1 എന്നിങ്ങനെയാണ്‌ ഒഴിവ്‌. ഓൺലൈനായി അപേക്ഷിക്കണം. അവസാന തിയതി ഒക്ടോബർ നാല്‌. അപേക്ഷിച്ചതിന്റെ പ്രിന്റ്‌ അയച്ചുനൽകണം. ലഭിക്കേണ്ട അവസാന തിയതി ഒക്ടോബർ 11. വിശദവിവരത്തിന്‌  www.igdtuwac.in Read on deshabhimani.com

Related News