കൊച്ചിൻ 
ഷിപ്പ് യാർഡ്‌ ലിമിറ്റഡിൽ



കൊച്ചിൻ ഷിപ്‌യാർഡ്‌ ലിമിറ്റഡിൽ വിവിധ തസ്‌തികകളിൽ കരാർ അടിസ്ഥാനത്തിൽ വിമുക്തഭടന്മാരെ നിയമിക്കും. അസിസ്‌റ്റന്റ്‌ കാന്റീൻ ഓഫീസർ 2, പ്രോജക്ട്‌ അസിസ്‌റ്റന്റ്‌ (അഡ്‌മിൻ) 2, നേഴ്‌സിങ്‌ അസിസ്‌റ്റന്റ്‌ കം ഫസ്‌റ്റ്‌ എയിഡർ 2, ഓപറേറ്റർ(ഫോർക്‌ ലിഫ്‌റ്റ്‌/ എരിയൽ വർക്‌ പ്ലാറ്റ്‌ഫോം) 66, ഡ്രൈവർ(സ്‌റ്റാഫ്‌ കാർ) 22, ഓപറേറ്റർ (ഡീസൽ ക്രെയിൻ) 9, ഓപറേറ്റർ( ഫയർ ടെൻസർ) 2, ഡ്രൈവർ(ട്രക്ക്‌/പിക്കപ്പ്‌ വാൻ) 7, ഡ്രൈവർ(ആംബുലൻസ്‌ വാൻ) 5, ഡ്രൈവർ(സിഐഎസ്‌എഫ്‌–-ക്വിക്ക്‌ റെസ്‌പോൺസ്‌ വെഹിക്കിൾ) 4 എന്നിങ്ങനെയാണ്‌ ഒഴിവ്‌. അസിസ്‌റ്റന്റ്‌ കാന്റീൻ ഓഫീസർ, പ്രോജക്ട്‌ അസിസ്‌റ്റന്റ്‌ (അഡ്‌മിൻ), നേഴ്‌സിങ്‌ അസിസ്‌റ്റന്റ്‌ കം ഫസ്‌റ്റ്‌ എയിഡർ, ഓപറേറ്റർ(ഫോർക്‌ ലിഫ്‌റ്റ്‌/ എരിയൽ വർക്‌ പ്ലാറ്റ്‌ഫോം), ഡ്രൈവർ (സ്‌റ്റാഫ്‌ കാർ)   തസ്‌തികകളിൽ വാക്‌ ഇൻ ഇന്റർവ്യു ആഗസ്‌ത്‌ 10 രാവിലെ 8.30 മുതൽ പകൽ രണ്ട്‌ വരെ. ഓപറേറ്റർ (ഡീസൽ ക്രെയിൻ) , ഓപറേറ്റർ( ഫയർ ടെൻസർ), ഡ്രൈവർ(ട്രക്ക്‌/പിക്കപ്പ്‌ വാൻ) , ഡ്രൈവർ(ആംബുലൻസ്‌ വാൻ), ഡ്രൈവർ(സിഐഎസ്‌എഫ്‌–-ക്വിക്ക്‌ റെസ്‌പോൺസ്‌ വെഹിക്കിൾ) ആഗസ്‌ത്‌ 11 രാവിലെ 8.30 മുതൽ പകൽ രണ്ട്‌ വരെ. വിശദവിവരത്തിന്‌ www.cochinshipyard.in Read on deshabhimani.com

Related News