കേന്ദ്രസേനയിൽ 31വരെ അപേക്ഷിക്കാം



കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്‌ കീഴിലെ വിവിധ സേനകളിലെ  25, 271 ഒഴിവുകളിലേക്ക്‌ അപേക്ഷിക്കാനുള്ള അവസാന തിയതി ആഗസ്‌ത്‌ 31. കോൺസ്‌റ്റബിൾ (ജിഡി) സെൻട്രൽ ആംഡ്‌ പൊലീസ്‌ ഫോഴ്‌സസ്(സിഎപിഎഫ്‌), എൻഐഎ, എസ്‌എസ്‌എഫ്‌, റൈഫിൾമാൻ (ജിഡി)–-അസം റൈഫിൾസ്‌ എക്‌സാമിനേഷൻ 2021നാണ്‌ സ്‌റ്റാഫ്‌ സെലക്ഷൻ കമീഷൻ അപേക്ഷ ക്ഷണിച്ചത്‌.  സ്‌ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ്‌ 7545, സെൻട്രൽ ഇൻഡസ്‌ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ്‌ 8464, ഇന്തോ ടിബറ്റൻ ബോർഡർ പൊലീസ്‌ 1431, സശസ്‌ത്ര സീമബൽ 3806, അസം റൈഫിൾസ്‌ 3785, സെക്രട്ടറിയറ്റ്‌ സെക്യൂരിറ്റി ഫോഴ്‌സ്‌ 240 എന്നിങ്ങനെയാണ്‌ ഒഴിവുകൾ. യോഗ്യത മെട്രിക്കുലേഷൻ/പത്താം ക്ലാസ്സ്‌ ജയം. 2021 ആഗസ്‌ത്‌ ഒന്നിനെ അടിസ്ഥാനമാക്കിയാണ്‌ പ്രായം കണക്കാക്കുന്നത്‌.  പ്രായം 18–-31. നിയമാനുസൃത ഇളവ്‌ ലഭിക്കും.  കംപ്യൂട്ടർ അധിഷ്‌ഠിത പരീക്ഷക്ക്‌ ശേഷം  ഫിസിക്കൽ എഫിഷ്യൻസി ടെസ്‌റ്റ്‌ നടത്തും. പുരുഷന്മാർക്ക്‌ 170 സെ.മീ, സ്‌ത്രീകൾക്ക്‌ 157 സെ.മീ ഉയരം വേണം. നെഞ്ചളവ്‌ പുരുഷന്മാർക്ക്‌ 80 സെ.മീ. അഞ്ച്‌ സെന്റീ മീറ്റർ  വികസിപ്പിക്കാനാകണം. ഉയരത്തിനും പ്രായത്തിനും അനുസരിച്ച്‌ തൂക്കം വേണം. കേരളത്തിൽ എറണാകുളം, കണ്ണൂർ, കൊല്ലം, കോട്ടയം, കോഴിക്കോട്‌, തൃശൂർ, തിരുവനന്തപുരം  എന്നിവിടങ്ങളാണ്‌ പരീക്ഷാകേന്ദ്രങ്ങൾ.  വിശദവിവരത്തിനും അപേക്ഷിക്കാനും  www.ssc.nic.in. Read on deshabhimani.com

Related News