യുപിഎസ്‌സി 
വിജ്ഞാപനം: 
146 ഒഴിവ്‌



കേന്ദ്ര സർവീസിലെ വിവിധ ഒഴിവുകളിൽ യുപിഎസ്‌സി അപേക്ഷ ക്ഷണിച്ചു. വിവിധ വകുപ്പുകളിൽ റിസർച്ച്‌ ഓഫീസർ(നാച്ചുറോപതി, യോഗ), അസിസ്‌റ്റന്റ്‌ ഡയറക്ടർ(റഗുലേഷൻസ്‌ ആൻഡ്‌ ഇൻഫർമേഷൻ, ഫോറൻസിക്‌ ഓഡിറ്റ്‌), പബ്ലിക്‌ പ്രോസിക്യൂട്ടർ (സിബിഐ), ജൂനിയർ എൻജിനിയർ(സിവിൽ, ഇലക്‌ട്രിക്കൽ), അസിസ്‌റ്റന്റ്‌ ആർകിടെക്‌റ്റ്‌ തസ്‌തികകളിലാണ്‌ അവസരം. ഏപ്രിൽ എട്ട്‌ മുതൽ അപേക്ഷിക്കാം. അവസാന തീയതി ഏപ്രിൽ 27. വിശദവിവരങ്ങൾക്ക്‌ www.upsconline.nic.in കാണുക. Read on deshabhimani.com

Related News