ശ്രീനാരായണ ഗുരു 
ഓപ്പൺ സർവകലാശാലയിൽ 
41 അസിസ്‌റ്റന്റ്‌ പ്രൊഫസർ



കൊല്ലത്തെ ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയിൽ അസിസ്‌റ്റന്റ്‌ പ്രൊഫസറുടെ 41 ലധികം ഒഴിവുണ്ട്‌. കരാർ നിയമനമാണ്‌. അഫ്‌സൽ–-ഉൾ–-ഉലമ, ആന്ത്രോപ്പോളജി, അറബിക്‌, കംപ്യൂട്ടർ സയൻസ്‌, ഇക്കണോമിക്‌സ്‌, ഹിന്ദി, ലൈബ്രറി സയൻസ്‌, മാത്തമാറ്റിക്‌സ്‌, എംബിഎ, ഫിലോസഫി, പൊളിറ്റിക്കൽ സയൻസ്‌, സൈക്കോളജി, പബ്ലിക്‌ അഡ്‌മിനിസ്‌ട്രേഷൻ, സംസ്‌കൃതം, കൊമേഴ്‌സ്‌, ഇംഗ്ലീഷ്‌, ഹിസ്‌റ്ററി എന്നീ വകുപ്പുകളിലാണ്‌ അവസരം. ഓൺലൈനായി ഏപ്രിൽ 29 നകം അപേക്ഷിക്കണം. ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധ രേഖകളും Registrar, Sreenarayanaguru Open University, Kureepuzha, Kollam -–- 691601  എന്ന വിലാസത്തിൽ മെയ്‌ ആറിനകം അയക്കണം. വിശദവിവരങ്ങൾക്ക്‌ www.sgou.ac.in Read on deshabhimani.com

Related News