ഇന്ത്യൻ ഫോറസ്റ്റ് സർവീസിൽ അപേക്ഷ ക്ഷണിച്ചു



ഇന്ത്യൻ ഫോറസ്റ്റ് സർവീസിൽ നികത്തേണ്ട 110 ഒഴിവിലേക്ക് upsc അപേക്ഷ ക്ഷണിച്ചു. യോഗ്യത അംഗീകൃതസർവകലാശാലയിൽനിന്നുള്ള ബിരുദം. നിശ്ചിത കായിക നിലവാരം വേണം. പ്രായം 21‐32. നിയമാനുസൃത വയസ്സിളവ് ലഭിക്കും. പ്രിലിമിനറി(പ്രാഥമികം), മെയിൻ (പ്രധാനം) പരീക്ഷകളിലൂടെയാണ് തെരഞ്ഞെടുപ്പ്.  പ്രിലിമിനറി പരീക്ഷക്ക് രാജ്യത്താകെ 72 കേന്ദ്രങ്ങളുണ്ട്. കേരളത്തിൽ തിരുവനന്തപുരം, കൊച്ചി , കോഴിക്കോട് കേന്ദ്രങ്ങളാണ്. മെയിൻ പരീക്ഷയുടെ കേന്ദ്രങ്ങൾ  ഭോപ്പാൽ, ചെന്നൈ, ഡെൽഹി, ദിസ്പൂർ,  ഹൈദരാബാദ്, കൊൽക്കത്ത, ലക്നൗ, നാഗ്പൂർ, പോർട്ബ്ലയർ, ഷിംല എന്നിവിടങ്ങളാണ്. നൂറുരൂപയാണ് അപേക്ഷാ ഫീസ്. ഓൺലൈനായോ എസ്ബിഐ ചലാൻ വഴിയോ പണമടയ്ക്കാം. എസ്സി/എസ്ടി/ അംഗപരിമിതർ/ സ്ത്രീകൾക്ക് ഫീസില്ല. https://www. upsconline.nic.in എന്ന website വഴിയാണ് അപേക്ഷിക്കേണ്ടത്. ഓൺലൈൻ രജിസ്ട്രേഷൻ തുടങ്ങി. അവസാനതിയതി മാർച്ച് ആറ് വൈകിട്ട് ആറ്. വിശദവിവരവും website ൽ ലഭിക്കും. Read on deshabhimani.com

Related News