ഇന്ത്യൻ ഓയിൽ കോർപറേഷനിൽ വർക്മെൻ



ഇന്ത്യൻ ഓയിൽ കോർപറേഷൻ ലിമിറ്റഡ് ഈസ്റ്റേൺ റീജണിലും നോർതേൺ റീജണിലും മാർക്കറ്റിങ് ഡിവിഷനിൽ വർക്മെൻ വിഭാഗത്തിൽ നോൺ എക്സിക്യൂട്ടീവ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂനിയർ ഓപ്പറേറ്റർ (ഏവിയേഷൻ‐ഗ്രേഡ് ഒന്ന്) തസ്തികയിലാണ് ഒഴിവ്. ഒഴിവുകൾ റീജണുകൾക്കനുസരിച്ച്: ഈസ്റ്റേൺ റീജൺ (ആൻഡമാൻ ആൻഡ് നിക്കോബാർ, അരുണാചൽപ്രദേശ്, അസം, ബിഹാർ, ജാർഖണ്ഡ്, മണിപ്പൂർ, മേഘാലയ, ഒഡിഷ, ത്രിപുര, വെസ്റ്റ്ബംഗാൾ)‐72, നോർത്തേൺ റീജൺ(ഛണ്ഡീഗഡ്, ജമ്മു ആൻഡ് കശ്മീർ, പഞ്ചാബ്, രാജസ്ഥാൻ, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്)‐42 ഒഴിവ്. യോഗ്യത: ഹയർസെക്കൻഡറി, ഹെവി വെഹിക്കിൾ ലൈസൻസും വലിയ വാഹനങ്ങൾ ഓടിച്ച് ഒരുവർഷം പരിചയവും. പ്രായം 18‐26. നിയമാനുസൃത വയസ്സിളവ് ലഭിക്കും. എഴുത്തുപരീക്ഷയുടെയും സ്കിൽ, പ്രൊവിഷ്യൻസി, ഫിസിക്കൽ ടെസ്റ്റിന്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.www.iocl.com www.iocl.com എന്ന website വഴി ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷയുടെ പ്രിന്റ് ഔട്ട് ബന്ധപ്പെട്ട വിലാസത്തിൽ അയക്കണം. ഈസ്റ്റേൺ റീജണിൽ അപേക്ഷിക്കാനുള്ള  അവസാനതിയതി ഫെബ്രുവരി 10, പ്രിന്റ്ഔട്ട് സ്വീകരിക്കുന്ന അവസാനതിയതി ഫെബ്രുവരി 16. നോർത്തേൺ റീജണിൽ അപേക്ഷിക്കാനുള്ള അവസാന തിയതി ഫെബ്രുവരി 20, പ്രിന്റ്ഔട്ട് സ്വീകരിക്കുന്ന അവസാനതിയതി മാർച്ച് നാല്.   Read on deshabhimani.com

Related News