മംഗളൂരു പെട്രോകെമിക്കൽസിൽ അപ്രന്റിസ്ഷിപ്പ്



മംഗളൂരു പെട്രോകെമിക്കൽസ് ലിമിറ്റഡിൽ ഡിഗ്രിക്കാർക്കും ഡിപ്ലോമക്കാർക്കും അപ്രന്റിസ്ഷിപ്പിന് അവസരം. ഗ്രാജ്വേറ്റ് അപ്രന്റിസ്ട്രെയിനിങ്ങിന് 12 ഒഴിവും ടെക്നീഷ്യൻ അപ്രന്റിസ് ട്രെയിനിങ്ങിന് അഞ്ച് ഒഴിവാണുള്ളത്. 2015, 2016, 2017 വർഷങ്ങളിൽ കോഴ്സ് പൂർത്തിയാക്കിയവർക്കാണ് അവസരം. ഗ്രാജ്വേറ്റ് അപ്രന്റിസ്ഷിപ്പ് ട്രേഡ്: കെമിക്കൽ എൻജിനിയറിങ്‐ 04, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിങ്‐ 04, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിങ്‐ 01, ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ‐ 01, മെക്കാനിക്കൽ എൻജിനിയറിങ്‐ 02. യോഗ്യത ബന്ധപ്പെട്ട ട്രേഡിൽ എൻജിനിയറിങ് ബിരുദം. ടെക്നീഷ്യൻ അപ്രന്റിസ്ഷിപ്പ്: കെമിക്കൽ എൻജിനിയറിങ്‐ 02, ഇലക്ട്രോണിക്സ് ആൻഡ് ഇലക്ട്രിക്കൽ എൻജിനിയറിങ്‐ 02, ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ‐ 01. യോഗ്യത ബന്ധപ്പെട്ട ട്രേഡിൽ എൻജിനിയറിങ് ഡിപ്ലോമ. www.ompl.co.in www.ompl.co.inഎന്ന website വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. വിശദവിവരം website ൽ. അപേക്ഷ സ്വീകരിക്കുന്ന അവസാനതിയതി മാർച്ച് ഒന്ന്.   Read on deshabhimani.com

Related News