ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ നാവിക്



ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ നാവിക് ( ഡൊമസ്റ്റിക് ബ്രാഞ്ച്‐കുക്ക്, സ്റ്റ്യുവാർഡ്) ഒഴിവുകളിലേക്ക് അപേക്ഷിക്കാം.02/2018 ബാച്ചിലാണ് പ്രവേശനം. അവിവാഹിതരായ പുരുഷന്മാർക്ക് അപേക്ഷിക്കാം. 2018 ഒക്ടോബറിൽ കോഴ്സ് തുടങ്ങും. യോഗ്യത 50 ശതമാനം മാർക്കോടെ പത്താം ക്ലാസ്സ് ജയം. പ്രായം 18‐22. നിയമാനുസൃത ഇളവുണ്ടാകും.  ഉയരം കുറഞ്ഞത് 157 സെ.മീ. നെഞ്ചളവ് ആനുപാതികം. അഞ്ചുസെ. മീ വികസിപ്പിക്കാനാകണം. തൂക്കം ഉയരത്തിനും പ്രായത്തിനും ആനുപാതികം. എഴുത്ത്പരീക്ഷ, കായികക്ഷമതാ പരിശോധന, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.  കേരളത്തിലുള്ളവർക്ക് മുംബൈയിലാണ് പരീക്ഷാകേന്ദ്രം. www.joinindiancoastguard.gov.in  www.joinindiancoastguard.gov.in എന്ന website വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. ഫോട്ടോയും ഒപ്പും upload  െചയ്യണം. രജിസ്ട്രേഷൻ തുടങ്ങി. അവസാന തിയതി ഫെബ്രുവരി 16 വൈകിട്ട് അഞ്ച്. ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് ഔട്ടും ബന്ധപ്പെട്ട രേഖകളുടെ പകർപ്പുമില്ലാതെ, അസ്സലുമില്ലാതെ റിക്രൂട്ട്മെന്റ് കേന്ദ്രത്തിലെത്തിയാൽ തെരഞ്ഞെടുപ്പിൽ പങ്കെടുപ്പിക്കില്ല. വിശദവിവരം website ൽ ലഭിക്കും. Read on deshabhimani.com

Related News