ഡല്‍ഹി പൊലീസില്‍ മള്‍ട്ടി ടാസ്കിങ് സ്റ്റാഫ്



ഡല്‍ഹി പൊലീസില്‍ മള്‍ട്ടി ടാസ്കിങ് സ്റ്റാഫ് (സിവിലിയന്‍) ഗ്രൂപ്പ് സി നോണ്‍ ഗസറ്റഡ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കുക്ക്- 253 (ജനറല്‍-127, ഒബിസി-102, എസ്സി-07, എസ്ടി-17) വാട്ടര്‍ കാരിയര്‍-54 (ജനറല്‍-27, ഒബിസി-20, എസ്സി-05, എസ്ടി-12), സഫായികര്‍മചാരി- 237( ജനറല്‍-119 , ഒബിസി-62, എസ്സി-05, എസ്ടി-51), മോചി (കോബ്ലര്‍)- 14 (ജനറല്‍-07 , ഒബിസി-04, എസ്ടി-03), ധോബി (വാഷര്‍മാന്‍)- 68 (ജനറല്‍- 34, ഒബിസി- 23, എസ്സി- 02, എസ്ടി- 09), ടെയ്ലര്‍- 16 ( ജനറല്‍- 09, ഒബിസി- 04, എസ്സി- 01, എസ്ടി- 02), ധഫ്ത്രി- 03(ജനറല്‍- 01, ഒബിസി- 01, എസ്ടി-01), മാലി(ഗാര്‍ഡനര്‍)-16 (ജനറല്‍- 08, ഒബിസി- 06,  എസ്ടി- 06) ബാര്‍ബര്‍- 39 ( ജനറല്‍- 22, ഒബിസി- 04, എസ്സി- 07, എസ്ടി- 06), കാര്‍പന്റര്‍- 07 (ജനറല്‍- 05, ഒബിസി- 02) എന്നിങ്ങനെയാണ് ഒഴിവ്. അംഗപരിമിതര്‍ക്കും വിമുക്തഭടന്‍മാര്‍ക്കും സംവരണമുണ്ട്. ആകെ 707 ഒഴിവുണ്ട്. പ്രായം: 18-27. നിയമാനുസൃതവയസ്സിളവ് ലഭിക്കും.  വിദ്യാഭ്യാസ യോഗ്യത: മെട്രിക്കുലേഷന്‍/ ഐടിഐ. ഡിസംബര്‍ 17 മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. അവസാനതിയതി 2018 ജനുവരി 16. വിശദവിവരം www.delhipolice.nic.in, www.delhipolicerecruitment.nic.in ല്‍. Read on deshabhimani.com

Related News