അപേക്ഷിക്കേണ്ട അവസാനതിയതി



ഡിസംബര്‍ 14 തിരുവനന്തപുരം വലിയമലയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്  സ്പേസ് ടെക്നോളജിയില്‍(ഐഐഎസ്ടി) ജൂനിയര്‍ റിസര്‍ച്ച് ഫെലോ, സീനിയര്‍ പ്രോജക്ട് ഫെലോ, ജൂനിയര്‍ പ്രോജക്ട് ഫെലോ ഒഴിവിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാനതിയതി. ഡിസംബര്‍ 15 കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ നാഷണല്‍ ഫെര്‍ടിലൈസേഴ്സ് ലിമിറ്റഡില്‍ എന്‍ജിനിയര്‍, മാനേജര്‍, സീനിയര്‍ മാനേജര്‍ തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തിയതി. ഡിസംബര്‍ 16  തെലങ്കാന സ്റ്റേറ്റ് പബ്ളിക് സര്‍വീസ് കമീഷന്‍ അപേക്ഷ ക്ഷണിച്ച അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനിയറുടെ (സിവില്‍ ഇന്‍ ആര്‍ഡബ്ള്യുഎസ് ആന്‍ഡ് എസ് ഡിപ്പാര്‍ട്മെന്റ്) ഒഴിവിലേക്ക് അപേക്ഷിക്കാനുള്ള അവസാനതിയതി. ഡിസംബര്‍ 18 ഐഎസ്ആര്‍ഒയുടെ തിരുവനന്തപുരം വലിയമല, ബംഗളൂരു എന്നിവിടങ്ങളിലുള്ള ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റം സെന്ററില്‍ എട്ട് തസ്തികകളില്‍ ഉള്ള 17 ഒഴിവിലേക്ക്ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി. Read on deshabhimani.com

Related News