തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ അസിസ്റ്റന്റ് എന്‍ജിനിയര്‍, ഓവര്‍സിയര്‍



തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ അസിസ്റ്റന്റ് എന്‍ജിനിയര്‍ (സിവില്‍)- 07, ഓവര്‍സിയര്‍ ഗ്രേഡ് മൂന്ന്(സിവില്‍)-29 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത അസിസ്റ്റന്റ് എന്‍ജിനിയര്‍(സിവില്‍) കേരളത്തില്‍െ എതെങ്കിലും സര്‍വകലാശാലകളില്‍നിന്നും സിവില്‍ എന്‍ജിനിയറിങില്‍ ലഭിച്ച  ബിരുദം/ബിഇ/എഎംഐഇ/മറ്റ് തത്തുല്യമായ അംഗീകൃത യോഗ്യത. പ്രായം: 21-40. അപേക്ഷാ ഫീസ് 500 രൂപ.(പട്ടികജാതി/പട്ടികവര്‍ഗക്കാര്‍ക്ക് 300). ഓവര്‍സിയര്‍ തസ്തികയില്‍ എസ്എസ്എല്‍സി, സിവില്‍ എന്‍ജിനിയറിങില്‍ ഡിപ്ളോമ/ഗ്രൂപ്പ് സര്‍ടിഫിക്കറ്റ്(എംജിടിഇ) മറ്റ് തത്തുല്യമായ അംഗീകൃത യോഗ്യതകള്‍. പ്രായം18-36. ഫീസ് 300 രൂപ( പട്ടികജാതി/പട്ടികവര്‍ഗക്കാര്‍ക്ക് 200). www.kdrb.kerala.gov.in എന്ന website  ലൂടെ ഒറ്റത്തവണ രജിസ്ട്രേഷന്‍ നടത്തി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അവസാന തിയതി 2018 ജനുവരി അഞ്ച്. വിശദവിവരം website  ല്‍ ലഭിക്കും. Read on deshabhimani.com

Related News