ദേവസ്വം ബോര്‍ഡില്‍ 1000 പേര്‍ക്ക് ഉടന്‍ നിയമനം



വിവിധ ദേവസ്വം ബോര്‍ഡുകളിലെ ആയിരം ഒഴിവുകളിലേക്ക് ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് ഉടന്‍ അപേക്ഷ ക്ഷണിക്കും. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ എല്‍ഡി ക്ളര്‍ക്ക്, സബ്ഗ്രൂപ്പ് ഓഫീസര്‍, കഴകം, വൌച്ചര്‍, കൊച്ചിന്‍ ദേവസ്വം ബോര്‍ഡില്‍ ശാന്തി, കഴകം, ക്ഷേത്രവാദ്യക്കാര്‍, മലബാര്‍ ദേവസ്വം ബോര്‍ഡില്‍ എക്സിക്യൂട്ടീവ് ഓഫീസര്‍, കൂടല്‍ മാണിക്യം ദേവസ്വത്തില്‍ വിവിധ തസ്തികകള്‍ക്കുമാണ് അപേക്ഷ ക്ഷണിക്കുന്നത്. ഒഴിവ് റിപ്പോര്‍ട്ടുചെയ്യാന്‍ ഗുരുവായൂര്‍ ദേവസ്വത്തോട് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ ക്ളര്‍ക്ക്- 190, പ്യൂണ്‍, സെക്യൂരിറ്റി വിഭാഗങ്ങളില്‍- 200, കഴകം, ക്ഷേത്രജീവനക്കാര്‍ വിഭാഗങ്ങളില്‍- 100 എന്നിങ്ങനെ ഒഴിവുണ്ടെന്നാണ് പ്രാഥമിക കണക്ക്. കൊച്ചിന്‍ ദേവസ്വം ബോര്‍ഡില്‍ ക്ളര്‍ക്ക് തസ്തികയിലെ 70 എണ്ണം ഉള്‍പ്പെടെ 300, മലബാര്‍ ദേവസ്വം ബോര്‍ഡില്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ തസ്തികയിലെ 40 ഒഴിവുള്‍പ്പെടെ രണ്ടുമാസത്തിനകം അപേക്ഷ ക്ഷണിക്കും. ബോര്‍ഡുകളില്‍ വര്‍ഷങ്ങളായി ജോലിചെയ്യുന്ന താല്‍ക്കാലിക, കരാര്‍ ജീവനക്കാര്‍ക്ക് ഉയര്‍ന്ന പ്രായ പരിധിയില്‍ ഇളവ്, ഗ്രേസ്മാര്‍ക്ക് എന്നിവയില്‍ തീരുമാനമായി. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ഇതിന് സമ്മതിച്ചു. - www.kdrb.kerala.govt.in വഴി ഒറ്റത്തവണ രജിസ്ട്രേഷന്‍ ചെയ്താണ് അപേക്ഷിക്കേണ്ടത്. ഫോട്ടോയും ഒപ്പും അപ്ലോഡ് ചെയ്ത് വിവരങ്ങള്‍ രേഖപ്പെടുത്തുമ്പോള്‍ ലഭിക്കുന്ന യൂസര്‍ ഐഡിയും പാസ്വേഡും ഉപയോഗിച്ച് അപേക്ഷ സമര്‍പ്പിക്കാം. ഫീസും ഓണ്‍ലൈനായി അടയ്ക്കാം. Read on deshabhimani.com

Related News