കേരള വാട്ടര്‍വേയ്സ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചേഴ്സില്‍ ഒഴിവ്



കേരള വാട്ടര്‍വേയ്സ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചേഴ്സ് ലിമിറ്റഡ് വിവിധ തസ്തികകളിലേക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനം നടത്തും. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ , പൊതുമേഖലാ സ്ഥാപനങ്ങള്‍, ബോര്‍ഡുകള്‍, കോര്‍പറേഷനുകള്‍ എന്നിവിടങ്ങളില്‍ ജോലിചെയ്യുന്നവര്‍ക്ക് അപേക്ഷിക്കാം. ഡെപ്യൂട്ടേഷന്‍ വ്യവസ്ഥകള്‍ ബാധകം. ഒഴിവുകളും യോഗ്യതകളും: എക്സിക്യൂട്ടീവ് ഡയറക്ടര്‍ (62,000 - 80,000) - ഒഴിവ് ഒന്ന്: എംടെക് സിവില്‍, 25 വര്‍ഷത്തെ പ്രവൃത്തിപരിചയം. അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ (സിവില്‍ - 36,000-62,000) - ഒഴിവ് രണ്ട്: ബിടെക് സിവില്‍, 15 വര്‍ഷത്തെ പ്രവൃത്തിപരിചയം. മാനേജര്‍ (സിവില്‍ - 29,100-54,500) , ഒഴിവ് മൂന്ന്, ബിടെക് സിവില്‍, 10 വര്‍ഷത്തെ പ്രവൃത്തിപരിചയം. അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ (ഫിനാന്‍സ് 36,600-62,000) - ഒഴിവ് ഒന്ന്, ചാര്‍ട്ടേഡ് അക്കൌണ്ടന്റ്/കോസ്റ്റ് അക്കൌണ്ടന്റ്, അഞ്ചുവര്‍ഷത്തെ പ്രവൃത്തിപരിചയം. കമ്പനി സെക്രട്ടറി (20,600-46,500) , ഒഴിവ് - ഒന്ന്, കമ്പനി സെക്രട്ടറിഷിപ്, അഞ്ചുവര്‍ഷത്തെ പ്രവൃത്തിപരിചയം. ജൂനിയര്‍ മാനേജര്‍ (സിവില്‍ - 16,400-40,500), ഒഴിവ് ഒമ്പത്. ഒന്നാംക്ളാസ് ബിടെക് സിവില്‍ ബിരുദം. അടിസ്ഥാനശമ്പളത്തിനു പുറമെ ഇന്‍ഡസ്ട്രിയല്‍ ഡിഎ, മറ്റ് അലവന്‍സുകള്‍ (നിലവില്‍ 46 ശതമാനം) എന്നിവ ലഭിക്കും. അപേക്ഷ അയക്കേണ്ട വിലാസം: മാനേജിങ് ഡയറക്ടര്‍, കേരള വാട്ടര്‍വേയ്സ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചേഴ്സ് ലിമിറ്റഡ്, സെക്കന്‍ഡ് ഫ്ളോര്‍, കൊല്ലാറ എസ്റ്റേറ്റ്, എന്‍എച്ച് ബൈപ്പാസ്, ഇടപ്പള്ളി, എറണാകുളം, പിന്‍- 682024. അവസാനതിയതി: ഡിസംബര്‍ 30, കവറിനുപുറത്ത് തസ്തിക രേഖപ്പെടുത്തണം. ബയോഡാറ്റ, യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, ഡെപ്യൂട്ടേഷന്‍ സംബന്ധിച്ച മറ്റ് രേഖകള്‍ സഹിതം അപേക്ഷിക്കണം. Read on deshabhimani.com

Related News