പരിയാരം ഫാര്‍മസി കോളേജില്‍ ലക്ചറര്‍



പരിയാരം > അക്കാദമി ഓഫ് മെഡിക്കല്‍ സയന്‍സസിന് (പരിയാരം മെഡിക്കല്‍ കോളേജ്) കീഴിലെ ഫാര്‍മസി കോളേജില്‍ ലക്ചറര്‍ തസ്തികയില്‍ ഒഴിവുണ്ട്്. 13ന് പകല്‍ 11ന്് ഡയരക്ടറുടെ ഓഫീസില്‍ നടക്കുന്ന വാക് ഇന്‍ ഇന്റര്‍വ്യു മുഖാന്തരമാണ് നിയമനം. എംഫാം ഫാര്‍മസി പ്രാക്ടീസ് അല്ലെങ്കില്‍ ഡോക്ടര്‍ ഓഫ് ഫാര്‍മസി (ഫാംഡി) കഴിഞ്ഞവര്‍ക്ക്് പങ്കെടുക്കാം. പ്രവൃത്തി പരിചയം അഭികാമ്യം. താല്‍ക്കാലിക നിയമനമാണ്. യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം  രാവിലെ 10.30ന് മുമ്പ് മെഡിക്കല്‍ കോളേജിലെ എച്ച്ആര്‍ ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്യണം.  വിശദാംശങ്ങള് www.mcpariyaram.com Read on deshabhimani.com

Related News