23 തസ്തികകളില്‍ പിഎസ്‌സി വിജ്ഞാപനം;അപേക്ഷ 31വരെ



പിഎസ്സി‌ 23 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അസാധാരണ ഗസറ്റ് വിജ്ഞാപനതീയതി 2016 ജൂലൈ 26. www.keralapsc.gov.in  വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി 31 വരെ അപേക്ഷിക്കാം. ജനറല്‍ റിക്രൂട്ട്മെന്റ്: ലക്ചറര്‍ ഇന്‍ ഇലക്ട്രിക്കല്‍ ആന്‍ലക്ചറര്‍ ഇന്‍ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എന്‍ജിനിയറിങ് (ഗവ.പോളിടെക്നിക്): എക്സൈസ് ഇന്‍സ്പെക്ടര്‍ (ട്രെയ്നി): ഒഴിവുകളുടെ എണ്ണം കണക്കാക്കപ്പെട്ടിട്ടില്ല. കാറ്റഗറി 188/2016. റേഡിയോഗ്രാഫര്‍: മൂന്ന് ഒഴിവ്. കാറ്റഗറി 189/2016. റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍: കാറ്റഗറി 190/1016 വനംവകുപ്പില്‍.  അഞ്ച് ഒഴിവ്.  റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍: വനംവകുപ്പ്, കാറ്റഗറി 191/2016.  എട്ട് ഒഴിവ്. ഇത് തസ്തികമാറ്റംവഴിയുള്ള നിയമനം. വിജ്ഞാപനം കാണുക. അസി. മാനേജര്‍ ഗ്രേഡ് 2: സ്റ്റേറ്റ് ഫാമിങ് കോര്‍പറേഷന്‍. കാറ്റഗറി 192/2016. ഒരു ഒഴിവ്. ഇന്‍വെസ്റ്റിഗേറ്റര്‍ (ആന്ത്രപ്പോളജി/സോഷ്യോളജി): കാറ്റഗറി 193/2016. മൂന്ന് ഒഴിവ്. ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ്: കാറ്റഗറി 194/2016. ഡെന്റല്‍ ഹൈജീനിസ്റ്റ് ഗ്രേഡ് 2. ഒരു ഒഴിവ്. ടെക്നീഷ്യന്‍: മില്‍മയില്‍. കാറ്റഗറി 195/2016.10 ഒഴിവ്. ടെക്നീഷ്യന്‍: മില്‍മയില്‍. 10 ഒഴിവ്. കാറ്റഗറി 196/2017. മില്‍മയ്ക്കുകീഴിലുള്ള സൊസൈറ്റി ജീവനക്കാരില്‍നിന്നും. ജൂനിയര്‍ അസിസ്റ്റന്റ്: കാറ്റഗറി 197/2016. മില്‍മയില്‍. നാല് ഒഴിവ്. ജൂനിയര്‍ അസിസ്റ്റന്റ്: കാറ്റഗറി 198/2016. മില്‍മയില്‍. മൂന്ന് ഒഴിവ്. മില്‍മയ്ക്കുകീഴിലുള്ള സൊസൈറ്റി ജീവനക്കാരില്‍നിന്നും. ജനറല്‍ റിക്രൂട്ട്മെന്റ്– ജില്ലാതലം: ഹൈസ്കൂള്‍ അസിസ്റ്റന്റ്: അറബിക്, കാറ്റഗറി 199/2016. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ (എണ്ണം കണക്കാക്കപ്പെട്ടിട്ടില്ല). ഹൈസ്കൂള്‍ അസിസ്റ്റന്റ്: അറബിക്. കാറ്റഗറി 200/2016. തസ്തികമാറ്റംവഴിയുള്ള നിയമനം. എറണാകുളം ഒന്ന്, പാലക്കാട് ഒന്ന്, മലപ്പുറം രണ്ട്, കോഴിക്കോട് ഒന്ന്, കാസര്‍കോട് ഒന്ന്. അസിസ്റ്റന്റ്–ക്രെയിന്‍ ഡ്രൈവര്‍: ഇലക്ട്രിക്കല്‍. തുറമുഖവകുപ്പ്. കൊല്ലം 2, കോഴിക്കോട് 8. കാറ്റഗറി 201./2016. ബോട്ട് ഡെക്മാന്‍: കാറ്റഗറി 202/2016. എക്സൈസ്. ആലപ്പുഴ ഒന്ന്. എന്‍സിഎ ഒഴിവുകള്‍ ലക്ചറര്‍–മൈക്രോ ബയോളജി, ലക്ചറര്‍ ഫിസിക്സ്, ലക്ചറര്‍ മാത്തമാറ്റിക്സ്, മെയില്‍വാര്‍ഡന്‍, ഡ്രൈവര്‍, ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്സ് എന്നീ തസ്തികകളില്‍ എന്‍സിഎ സംവരണ ഒഴിവുകളിലേക്കും അപേക്ഷ ക്ഷണിച്ചു. Read on deshabhimani.com

Related News