എൻസിഇആർടിയിൽ



നാഷണൽ കൗൺസിൽ ഓഫ്              എഡ്യുക്കേഷൻ റിസർച്ച് ആൻഡ് ട്രെയിനിങിൽ (എൻസിഇആർടി)  263 അധ്യാപകരുടെയും ഒരു ലൈബ്രേറിയന്റെയും രണ്ട് അസി. ലൈബ്രേറിയന്റെയും ഒഴിവുണ്ട്. ന്യൂഡൽഹി, മൈസൂരു, ഷില്ലോങ്, അജ്മീർ, ഭോപ്പാൽ, ഭുവനേശ്വർ എന്നിവിടങ്ങളിലാണ് നിയമനം. പ്രൊഫസർ, അസോസിയറ്റ് പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ എന്നീ അധ്യാപക തസ്തികകളിലാണ് ഒഴിവ്. സൈക്കോളജി 7,  സൈക്കോളി/എഡ്യുക്കേഷൻ 12,  എഡ്യുക്കേഷൻ 109, എഡ്യുക്കേഷൻ/ സ്റ്റാറ്റിസ്റ്റിക്സ് 2, ചൈൽഡ് ഡവലപ്മെന്റ് 4, ഫിസിക്സ് 12, മാത്തമാറ്റിക്സ് 11, സുവോളജി 12, കെമിസ്ട്രി 14, ബോട്ടണി 4, സ്റ്റാറ്റിസ്റ്റിക്സ് 1, സോഷ്യോളജി 4, ഹിസ്റ്ററി 4, കൊമേഴ്സ് 2, പൊളിറ്റിക്കൽ സയൻസ് 5, ഇക്കണോമിക്സ് 5, ജ്യോഗ്രഫി 5, ഫിസിക്കൽ എഡ്യുക്കേഷൻ 6, പോപ്പുലേഷൻ സ്റ്റഡീസ് 2, ഹിന്ദി 2, ഉറുദു 1, ഇംഗ്ലീഷ് 5, സംസ്കൃതം 1, കന്നട 1, ഒഡിയ 1, ആർട് എഡ്യുക്കേഷൻ 4, ആർട്സ് 1, ലാംഗ്വേജ് എഡ്യുക്കേഷൻ 7, കംപ്യൂട്ടർ സയൻസ്/ സോഫ്റ്റ്വേർ ഡവലപ്മെന്റ് 1, എന്റർപ്രണർഷിപ്പ് മാനേജ്മെന്റ് 1, ഹോം സയൻസ് 1, ബയോസയൻസ്/ബയോടെക്നോളജി/ഹെൽത്ത് സയൻസ്/ഫാർമസി 2, അഗ്രികൾച്ചർ 3, മെക്കാനിക്കൽ എൻജിനിയറിങ് 1, സിവിൽ എൻജിനിയറിങ് 1, ഇലക്ട്രോണിക്സ്/ഇലക്ട്രിക്കൽ/ഐടി 1 ബിസിനസ് മാനേജ്മെന്റ് 1, ബാങ്കിങ്/ഫിനാൻസ് 1,ഹോസ്പിറ്റാലിറ്റി,  ട്രാവൽ ആൻഡ്് ടൂറിസം 2, സെക്യൂരിറ്റി/ഡിഫൻസ് സയൻസ്/ മിലറ്ററി സയൻസ് 2, ഫുഡ് ടെക്നോളജി ആൻഡ് പ്രോസസിങ് 2 എന്നിങ്ങനെയാണ് ഒഴിവ്.   യോഗ്യത  യുജിസി മാനദണ്ഡമനുസരിച്ചാണ്. അപേക്ഷ www.ncert.nic.in  എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ആഗസ്ത് 3.   Read on deshabhimani.com

Related News