എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷനിൽ ഡോക്ടർ



എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷന്റെ എറണാകുളത്തെ ഉദ്യോഗമണ്ഡലിൽ 12 ഡോക്ടർമാരെ അഭിമുഖത്തിലൂടെ തെരഞ്ഞെടുക്കും. സ്പെഷ്യലിസ്റ്റ് 4, സീനിയർ റെസിഡന്റ് 8 തസ്തികയിലാണ് ഒഴിവ്. യോഗ്യത സ്പെഷ്യലിസ്റ്റ് എംബിബിഎസും പിജിയും മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും. സീനിയർ ശറസിഡന്റിന് എംബിബിഎസും ബന്ധപ്പെട്ട വിഷയത്തിൽ പിജി ഡിപ്ലോമയും. അഭിമുഖത്തിൽ പങ്കെടുക്കുന്നവർ അഞ്ച് ദിവസത്തിന് മുമ്പ് ഇ മെയിൽ/ഫോൺ വഴി അറിയിക്കുക. അഭിമുഖം ഇഎസ്ഐസി ആശുപത്രിയിൽ ജൂലൈ 16ന് രാവിലെ ഒമ്പതിന്. വിശദവിവരത്തിന് www.esic.nic.in   Read on deshabhimani.com

Related News