കേരള ജുഡീഷ്യൽ സർവീസിൽ



മുൻസിഫ് മജിസ്ട്രേറ്റ് തെരഞ്ഞെടുപ്പിനുള്ള കേരള ജുഡീഷ്യൽ സർവീസ് പരീക്ഷ 2020ന് ഹൈക്കോടതി വിജ്ഞാപനം പുറപ്പെടുവിച്ചു. രണ്ട് ഘട്ട പരീക്ഷയിലൂടെയും വൈവ‐വോസിയിലൂടെയുമാണ് തെരഞ്ഞെടുപ്പ്. 55 ഒഴിവുണ്ട്. യോഗ്യത നിയമബിരുദം. ബാർ കൗൺസിൽ ഓഫ് ഇന്ത്യയിൽ എൻറോൾ ചെയ്തവരാകണം അപേക്ഷകർ. ഉയർന്ന പ്രായം 35. 2020ജനുവരി ഒന്നിനെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാകുന്നത്. രണ്ട് ഘട്ടങ്ങളിലായാണ് പരീക്ഷ. പ്രിലിമിനറി പരീക്ഷ ഒബ്ജക്ടീവ് രീതിയിലാണ്. നൂറുചോദ്യങ്ങളുണ്ടാകും. മൂന്ന് പാർട്ടുണ്ട്. മെയിൻ പരീക്ഷക്ക് നാല് പേപ്പറാണുള്ളത്. ആകെ നാനൂറ് മാർക്ക്. www.hckrecruitment.nic.in എന്ന website  വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ജൂലൈ 22. വിശദവിവരം website ൽ.    Read on deshabhimani.com

Related News