കേരള ഫീഡ്സിൽ ഡെപ്യൂട്ടി മാനേജർ



കേരള ഫീഡ്സ് ലിമിറ്റഡിൽ ഡെപ്യൂട്ടി മാനേജർ (പേഴ്സണൽ ആൻഡ് അഡ്മിനിസ്ട്രേഷൻ) 1, അസി. മാനേജർ (ഫിനാൻസ് ആൻഡ് അക്കൗണ്ട്സ്) 1, ഓഫീസർ(സിവിൽ) 1, ഓഫീസർ(ഐടി) 1, ഓഫീസർ (പ്രൊഡക്ഷൻ ആൻഡ് മെയിന്റനൻസ്) 3, ജൂനിയർ ഓഫീസർ (പർച്ചേഴ്സ് ആൻഡ് മെറ്റീരിയൽസ്) 3, ജൂനിയർ ഓഫീസർ(മാർക്കറ്റിങ്) 3, ജൂനിയർ ഓഫീസർ(മെറ്റീരിയൽസ്) 1 എന്നിങ്ങനെ ഒഴിവുണ്ട്.അപേക്ഷാഫോറത്തിന്റെ മാതൃകയും വിശദവിവരവും  https://www.cmdkerala.net എന്ന website ൽ ലഭിക്കും. അപേക്ഷ  PB No 436, Thycaud P O, Thiruvananthapuram  695014എന്ന വിലാസത്തിൽ മാർച്ച് 15ന് വൈകിട്ട് അഞ്ചിനകം ലഭിക്കണം. കേരള ധനകാര്യവകുപ്പിലെ പ്രോജക്ട് അപ്രൈസൽ ആൻഡ് മോണിറ്ററിങ് സെല്ലിലേക്ക് ഫിനാൻസ് പ്രോജക്ട് സെൽ ലീഡ്, കൺസൽട്ടന്റ്, തസ്തികകളിൽ നിയമനം നടത്തും. കരാർ അടിസ്ഥാനത്തിൽ രണ്ട് വർഷത്തേക്കാണ് നിയമനം. https://www.cmdkerala.net വഴി ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി മാർച്ച് 20.   Read on deshabhimani.com

Related News