ഭെൽ ഒപ്ട്രോണിക്സിൽ



പുണെയിലെ ഭെൽ ഒപ്ട്രോണിക്സ് ഡിവൈസസ് ലിമിറ്റഡിൽ കരാർ അടിസ്ഥാനത്തിൽ എൻജിനിയറെ നിയമിക്കും. ഇലക്ട്രോണിക്സ് 05, മെക്കാനിക്കൽ 01 എന്നിങ്ങനെയാണ് ഒഴിവ്. ഇലക്ട്രോണിസ്ക് എൻജിനിയർ യോഗ്യത ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ/ ഇൻഡസ്ട്രിയൽ ഇലക്ട്രോണിക്സ് എന്നിവയിൽ ഒന്നാം ക്ലാസ്സോടെ ബിഇ/ബിടെക് അല്ലെങ്കിൽ തത്തുല്യം. മെക്കാനിക്കൽ എൻജിനിയർ യോഗ്യത  ബിഇ/ബിടെക്(മെക്കാനിക്കൽ) അല്ലെങ്കിൽ തത്തുല്യം. ഉയർന്ന പ്രായം 25. നിയമാനുസൃത ഇളവ് ലഭിക്കും. www.belindia.com  ൽനിന്നും അപേക്ഷാഫോറത്തിന്റെ മാതൃക ലഭിക്കും. അപേക്ഷ പൂരിപ്പിച്ച് സ്വയം സാക്ഷ്യപെടുത്തിയ അനുബന്ധരേഖകളുടെ പകർപ്പ് സഹിതം Asst. Manager(HR), BEL, Optronic Devices limited. EL30, J Block Bhosari Industrial Area, Pune411026 എന്ന വിലാസത്തിൽ ഫെബ്രുവരി 24ന് വൈകിട്ട് അഞ്ചിനകം ലഭിക്കണം. വിശദവിവരം website ൽ.   Read on deshabhimani.com

Related News