ഡൽഹിയിൽ ഡാറ്റ എൻട്രി ഓപ്പറേറ്റർ



കേന്ദ്രവാർത്താ വിതരണ മന്ത്രാലയത്തിനുകീഴിലെ ബ്രോഡ്കാസ്റ്റ് എൻജിനിയറിങ് കൺസൽട്ടന്റ്സ് ഇന്ത്യ ലിമിറ്റഡ് മുഖേന ഡൽഹിയിലെ സർക്കാർ ഓഫീസുകളിലെ ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 50 ഒഴിവുണ്ട്. കരാർ നിയമനമാണ്. യോഗ്യത  ഇംഗ്ലീഷ് ടൈപ്പിങ്(കംപ്യൂട്ടർ) 35 wpm, ബിരുദമുള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം. അപേക്ഷാഫോറം www.becil.com ൽനിന്ന് ലഭിക്കും. പൂരിപ്പിച്ച് ഫോട്ടോ, അനുബന്ധരേഖകൾ സഹിതം  Assistant General Manager(HR), BECIL's Corporate Office, BECIL Bhavan, C- 56/ A-17, Sector-62 Noida-201307(UP)  എന്ന വിലാസത്തിൽ സെപ്്തംബർ 17നകം ലഭിക്കണം. കൂടുതൽ വിവരം website ൽ. ചെന്നൈയിൽ ചെന്നൈയിലെ ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലെ ഒഴിവുകളിലേക്ക് ബ്രോഡ്കാസ്റ്റ് എൻജിനിയറിങ് കൺസൽട്ടന്റ്സ് ഇന്ത്യ ലിമിറ്റഡ് മുഖേന അപേക്ഷ ക്ഷണിച്ചു. 25 ഒഴിവുണ്ട്. അപേക്ഷാഫോറം www.becil.com  ൽനിന്ന് ലഭിക്കും. പൂരിപ്പിച്ച് ഫോട്ടോ, അനുബന്ധരേഖകൾ സഹിതം Assistant General Manager(HR), BECIL's Corporate Office, BECIL Bhavan, C- 56/ A-17, Sector-62 Noida-201307(UP)എന്ന വിലാസത്തിൽ സെപ്്തംബർ 14നകം ലഭിക്കണം. കൂടുതൽ വിവരം website ൽ.   Read on deshabhimani.com

Related News