ബാങ്ക്‌ ഓഫ്‌ ബറോഡയിൽ 511 ഒഴിവ്‌



ബാങ്ക്‌ ഓഫ്‌ ബറോഡയുടെ വെൽത്ത്‌ മാനേജ്‌മെന്റ് സർവീസിൽ കരാർ അടിസ്ഥാനത്തിൽ വിവിധ തസ്‌തികകളിൽ 511 ഒഴിവുകളിലേക്ക്‌ നിയമനം നടത്തും. സീനിയർ റിലേഷൻഷിപ്പ്‌ മാനേജർ 407 ഒഴിവ്‌. പ്രായം 24–-35, ഇ വെൽത്ത്‌ റിലേഷൻ ഷിപ്പ്‌ മാനേജർ 50, ടെറിറ്ററി ഹെഡ്‌ 44 ഒഴിവ്‌. പ്രായം 27–-40. ഗ്രൂപ്പ്‌ ‌ ഹെഡ്‌ 6 ഒഴിവ്‌. പ്രായം 31–-45. പ്രോഡക്ട്‌ ഹെഡ്‌(ഇൻവസ്‌റ്റ്‌മെന്റ്‌ ആൻഡ്‌ റിസർച്ച്‌), ഹെഡ്‌(ഓപറേഷൻസ്‌ ആൻഡ്‌ ടെക്‌നോളജി), ഡിജിറ്റൽ സെയിൽസ് മാനേജർ, ഐടി ഫങ്‌ഷണൽ അനലിസ്‌റ്റ്‌–- മാനേജർ ഒന്നുവീതം ഒഴിവുകളാണുളളത്‌.  യോഗ്യത ബിരുദം. https://www.bankofbaroda.in/ വഴി ഓൺലൈനായി  അപേക്ഷിക്കാനുള്ള അവസാന തിയതി ഏപ്രിൽ 29.  വിശദവിവരം വെബ്‌സൈറ്റിൽ.‌‌ Read on deshabhimani.com

Related News