ഓർഡനൻസ് ഫാക്ടറിയിൽ 4805 ട്രേഡ് അപ്രന്റിസ്



പ്രതിരോധ വകുപ്പിനുകീഴിലെ ഓർഡനനസ് ഫാക്ടറികളിൽ ട്രേഡ് അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 4805 ഒഴിവുണ്ട്. നാഗ്പൂരിലെ ഓർഡനൻസ് ഫാക്ടറി റിക്രൂട്ട്മെന്റ് സെന്ററാണ് അപേക്ഷ ക്ഷണിച്ചത്. നോൺ ഐടിഐ 1595 ഒഴിവും ഐടിഐ 3210 ഒഴിവുമാണുള്ളത്. യോഗ്യത നോൺ ഐടിഐയിൽ കുറഞ്ഞത് 50 ശതമാനം മാർക്കോടെ പത്താം ക്ലാസ്സ് ജയിക്കണം (സയൻസ്, മാത്തമാറ്റിക്സ് വിഷയങ്ങളിൽ കുറഞ്ഞത് 40 ശതമാനം മർക്ക് വേണം). ഐടിഎ കാറ്റഗറിയിൽ കുറഞ്ഞത് 50 ശതമാനം മാർക്കോടെ പത്താം ക്ലാസ്സും ഐടിഐയും ജയിക്കണം. പ്രായം 15‐24. അപേക്ഷസ്വീകരിക്കുന്ന അവസാന തിയതി അടിസ്ഥാനമാക്കിയാണ് പ്രായവും യോഗ്യതയും കണക്കാക്കുക. ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. https://www.ofb.gov.in വഴി ഓൺലൈനായി ഡിസംബർ അവസാനവാരത്തിൽ അപേക്ഷിക്കാം. www.apprenticeship.gov.in  ൽ രജിസ്റ്റർ ചെയ്തവരും ഇതേ website  വഴി അപേക്ഷിക്കണം.    Read on deshabhimani.com

Related News