ദേവസ്വം ബോർഡ് സ്കൂളിൽ അധ്യാപകർ



തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ എയ്ഡഡ് ഹൈസ്കൂൾ, യുപി സ്കൂളുകളിൽ അധ്യാപകരുടെ ഒഴിവ്. 11 ഒഴിവുണ്ട്. എച്ച്എസ്ടി(മലയാളം, കണക്ക്, സോഷ്യൽസയൻസ്, നാച്യുറൽ സയൻസ്, മ്യൂസിക്, ഡ്രോയിങ്), എച്ച്്എസ്ടി‐പാർട്ടൈം(ഹിന്ദി), പാർട്ടൈം ലോവർഗ്രേഡ്(അറബി) എന്നിങ്ങനെയാണ് ഒഴിവുകൾ.അപേക്ഷാഫോറത്തിന്റെ മാതൃക വെബ്സൈറ്റിൽ ലഭിക്കും. സർടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും രജിസ്ട്രേഡൻ ഫീസ് 500രൂപയുടെ ഡിഡിയും സഹിതം അപേക്ഷ സമർപ്പിക്കണം. നവംബർ 30 വരെ അപേക്ഷിക്കാം. സെക്രട്ടറി, തിരുവിതാംകൂർ ദേവസ്വംബോർഡ്, നന്തൻകോട്, കവടിയാർ പി ഒ, തിരുവനന്തപുരം‐3 എന്ന വിലാസത്തിലാണ് ഡിഡി എടുക്കേണ്ടത്. അപേക്ഷയിലും കവറിനുപുറത്തും തസ്തികയുടെ പേര് എഴുതണം. വിശദവിവരത്തിന് www.travancoredevaswomboard.org   Read on deshabhimani.com

Related News