ബാങ്കിൽ ക്ലർക്ക്‌: 
ഐബിപിഎസ്‌ വിളിക്കുന്നു



രാജ്യത്തെ വിവിധ പൊതുമേഖലാ ബാങ്കുകളിലെ 7855 ഒഴിവുകളിലേക്ക്‌ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ബാങ്കിങ്‌ പേഴ്‌സണൽ സെലക്ഷൻ (ഐബിപിഎസ്‌) അപേക്ഷ ക്ഷണിച്ചു.  ഓൺലൈൻ രജിസ്‌ട്രേഷൻ തുടങ്ങി. ബാങ്ക്‌ ഓഫ്‌ ബറോഡ, ബാങ്ക്‌ ഓഫ്‌ ഇന്ത്യ, ബാങ്ക്‌ ഓഫ്‌ മഹാരാഷ്ട്ര, കനറാ ബാങ്ക്‌, സെൻട്രൽ ബാങ്ക്‌ ഓഫ്‌ ഇന്ത്യ, ഇന്ത്യൻ ബാങ്ക്‌, ഇന്ത്യൻ ഓവർസീസ്‌  ബാങ്ക്‌,  പഞ്ചാബ്‌ നാഷണൽ ബാങ്ക്‌, പഞ്ചാബ്‌ ആൻഡ്‌ സിന്ധ്‌ ബാങ്ക്‌, യുസിഒ ബാങ്ക്‌, യൂണിയൻ ബാങ്ക്‌ ഓഫ്‌ ഇന്ത്യ എന്നീ 11 ബാങ്കുകളിലെ ഒഴിവുകളിലേക്കാണ്‌ നിയമനം.  യോഗ്യത ബിരുദം. പ്രായം 20–-28. 2021 ജൂലൈ ഒന്നിനെ അടിസ്ഥാനമാക്കിയാണ്‌ പ്രായം കണക്കാക്കുന്നത്‌. ഓൺലൈൻ പ്രിലിമിനറി, മെയിൻ പരീക്ഷകളിലൂടെയാണ്‌ തെരഞ്ഞെടുപ്പ്‌. ഇംഗ്ലീഷ്‌ , ഹിന്ദി, എന്നിവയ്‌ക്ക്‌ പുറമെ  പ്രാദേശിക ഭാഷകളിലും പരീക്ഷ എഴുതാം. കേരളം, പുതുച്ചേരി, ലക്ഷദ്വീപ്‌ എന്നിവിടങ്ങളിലുള്ളവർക്ക്‌ മലയാളത്തിലും പരീക്ഷ എഴുതാം. ഇംഗ്ലീഷ്‌, ഹിന്ദി ഭാഷകൾക്കുപുറമെ ഇതാദ്യമായി 13 പ്രാദേശിക ഭാഷകളിൽ പരീക്ഷ എഴുതാനവസരമുണ്ട്‌. കേരളം 194, പുതുച്ചേരി 30, ലക്ഷദ്വീപ്‌ 5 എന്നിങ്ങനെയാണ്‌ ഒഴിവുകൾ.   കേരളത്തിൽ പ്രിലിമിനറി പരീക്ഷാകേന്ദ്രങ്ങൾ ആലപ്പുഴ, കണ്ണൂർ, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്‌, മലപ്പുറം, പാലക്കാട്‌, തിരുവനന്തപുരം, തൃശൂർ എന്നിവയാണ്‌. പ്രധാന പരീക്ഷാകേന്ദ്രങ്ങൾ കൊച്ചി, തിരുവനന്തപുരം. പ്രിലിമിനറി പരീക്ഷ ഡിസംബറിലും പ്രധാന പരീക്ഷ ജനുവരി/ഫെബ്രുവരി മാസങ്ങളിലുമാകാനാണ്‌ സാധ്യത.  www.ibps.in വഴി അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ 27. വിശദവിവരം വെബ്‌സൈറ്റിൽ. Read on deshabhimani.com

Related News