ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സില്‍ (ബിഎസ്എഫ്) സ്പോര്‍ട്സ് ക്വാട്ട



ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സില്‍ (ബിഎസ്എഫ്) സ്പോര്‍ട്സ് ക്വാട്ടയില്‍ കോണ്‍സ്റ്റബിള്‍(ജിഡി) തസ്തികയില്‍ 196 ഒഴിവുണ്ട്. ഇതില്‍ 135 എണ്ണം പുരുഷന്മാര്‍ക്കും 61 എണ്ണം സ്ത്രീകള്‍ക്കുമാണ്.  Archery- 07, Aquatic (Swimming, Diving And Water Polo)- 20, Athletics/ Cross Country- 32, Basketball-06, Boxing-10, Equestrian- 3, Football- 08, Gymnastics- 05, Handball- 06, Hockey- 08, Judo- 09, Kabadi- 07, Polo-01, Shooting- 14, Tae-kwondo- 08, Volleyball-09, Water Sports (Kayaking, Canoeing And Rowing)- 11, Weightlifting- 13, Wrestling (Freestyle and Greco Roman)- 19 എന്നിങ്ങനെ 19 വിഭാഗത്തിലാണ് ഒഴിവ്.  പ്രായം: 18-23. നിയമാനുസൃത വയസ്സിളവ് ലഭിക്കും. യോഗ്യത: മെട്രിക്കുലേഷന്‍/ പത്താം ക്ളാസ് വിജയം. ദേശീയ/ അന്താരാഷ്ട്ര സ്പോര്‍ട്സ് മത്സരങ്ങളില്‍ സംസ്ഥാനം/ രാജ്യത്തെയോ പ്രതിനിധീകരിക്കണം. അല്ലെങ്കില്‍ ഇന്റര്‍ സര്‍വകലാശാല സ്പോര്‍ട്സ് മത്സരങ്ങളില്‍ ഏതെങ്കിലും സര്‍വകലാശാലയെ പ്രതിനിധീകരിക്കണം. ദേശീയ സ്കൂള്‍ സ്പോര്‍ട്സ്/ ഗെയിംസില്‍ സംസ്ഥാന സ്കൂള്‍ ടീമിനെ പ്രതിനിധീകരിക്കണം. അല്ലെങ്കില്‍ കായികക്ഷമതയില്‍ ദേശീയ അവാര്‍ഡ്. പുരുഷന്മാര്‍ക്ക് 170 സെ. മീ ഉയരവും സ്ത്രീകള്‍ക്ക് 157 സെ. മീ ഉയരവും വേണം. ഉയരം, വയസ് എന്നിവയ്ക്ക് ആനുപാതികമാകണം തൂക്കം. പുരുഷന്മാര്‍ക്ക് നെഞ്ചളവ് 80 സെന്റീമീറ്റര്‍ (വികസിപ്പിക്കാതെ). ചുരുങ്ങിയത് അഞ്ചുസെന്റീമീറ്റര്‍ വികസിപ്പിക്കണം. നിയമാനുസൃത ഇളവ് ലഭിക്കും.  അപേക്ഷാഫോറവും വിശദവിവരങ്ങളും www.bsf.nic.in ല്‍നിന്ന് ലഭിക്കും. പൂരിപ്പിച്ച അപേക്ഷ പാസ്പോര്‍ട് സൈസ് ഫോട്ടോ ഒട്ടിച്ച് സാക്ഷ്യപ്പെടുത്തി ആവശ്യമായ രേഖകള്‍ സഹിതം -The Commandant, 32 BN BSF, HISAR, Post Office- SIRSA Road, District-Hisar, Haryana-125011 എന്ന വിലാസത്തില്‍ അയക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഒക്ടോബര്‍ 30. Read on deshabhimani.com

Related News