ലാസ്റ്റ്ഗ്രേഡ് പരീക്ഷാ പരിശീലനം



ചോദ്യങ്ങള്‍ 1. ഖേല്‍രത്ന പുരസ്കാരം ആദ്യം നേടിയ വ്യക്തി? 2. ഭാഷാടിസ്ഥാനത്തില്‍ നിലവില്‍വന്ന ആദ്യ ഇന്ത്യന്‍ സംസ്ഥാനം? 3. പ്ളാസ്റ്റിക് നിരോധിച്ച ആദ്യസംസ്ഥാനം? 4. വിവരാവകാശ പ്രസ്ഥാനം ആദ്യമായി ആരംഭിച്ച സംസ്ഥാനം? 5. ഇന്ത്യയിലെ ആദ്യ ബയോളജിക്കല്‍ പാര്‍ക്ക്? 6. ഇന്ത്യയില്‍ സ്ഥാപിതമായ ആദ്യ ബാങ്ക്? 7. പ്രവാസിക്ഷേമനിധി ആരംഭിച്ച ഇന്ത്യന്‍ സംസ്ഥാനം? 8. ഇന്ത്യയില്‍ ആദ്യത്തെ കളര്‍ സിനിമ? 9. ഇന്ത്യയുടെ ആദ്യത്തെ വാര്‍ത്താവിനിമയ ഉപഗ്രഹം? 10. ഭൂരിപക്ഷമുള്ള തെരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭയെ പുറത്താക്കി രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ ഇന്ത്യന്‍ സംസ്ഥാനം? 11. ഭൂപരിഷ്കരണം നടപ്പാക്കിയ ആദ്യ സംസ്ഥാനം? 12. ശ്രേഷ്ഠഭാഷാ പദവി ലഭിച്ച ആദ്യഭാഷ? 13. രണ്ട് ഓസ്കാര്‍ പുരസ്കാരം നേടിയ ആദ്യ ഇന്ത്യക്കാരന്‍? 14. യുഎന്‍ പൊതുസഭയുടെ വനിതാപ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട  ആദ്യ ഇന്ത്യന്‍ വനിത? 15. ഇന്ത്യന്‍ ഭാഷയില്‍ ആദ്യമായി ആരംഭിച്ച ദിനപത്രം? 16. വനിതാ പൊലീസ് വകുപ്പ് ആദ്യമായി ആരംഭിച്ച നാട്ടുരാജ്യം? 17. ലോകഭക്ഷ്യപുരസ്കാരം നേടിയ ആദ്യ ഇന്ത്യന്‍ കാര്‍ഷിക ശാസ്ത്രജ്ഞന്‍? 18. പിന്നണി ഗാനം അവതരിപ്പിച്ച ആദ്യ ഇന്ത്യന്‍ സിനിമ? 19. ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ സ്ഥാപിച്ച ആദ്യയൂണിവേഴ്സിറ്റി? 20. ഇന്ത്യയിലെ ആദ്യ ആര്‍ച്ച്ഡാം? 21. വിദഗ്ധ കായിക പരിശീലകന് നല്‍കുന്ന ദ്രോണാചാര്യ ബഹുമതി നേടിയ ആദ്യവ്യക്തി? 22. ഇന്ത്യയിലെ ആദ്യ പോസ്റ്റോഫീസ് സ്ഥാപിച്ച സ്ഥലം? 23. ദാദാസാഹിബ് ഫാല്‍ക്കെ പുരസ്കാരം നേടിയ ആദ്യവ്യക്തി? 24. ബഹിരാകാശ യാത്ര നടത്തിയ ആദ്യ ഇന്ത്യക്കാരന്‍? 25. ഇന്ത്യയിലെ ആദ്യ വിമാനത്താവളം? ഉത്തരങ്ങള്‍ 1. വിശ്വനാഥന്‍ ആനന്ദ് 2. ആന്ധ്രാപ്രദേശ് (1953 ഒക്ടോബര്‍ 01) 3. ഹിമാചല്‍പ്രദേശ് 4. രാജസ്ഥാന്‍ 5. അഗസ്ത്യകൂടം 6. ബാങ്ക് ഓഫ് ഹിന്ദുസ്ഥാന്‍ (1770) 7. കേരളം 8. കിസാന്‍ കന്യ (1937) 9. ആപ്പിള്‍ 10. കേരളം 11. കേരളം 12. തമിഴ് 13. എ ആര്‍ റഹ്മാന്‍ 14. വിജയലക്ഷ്മി പണ്ഡിറ്റ് 15. സമാചാര്‍ ദര്‍പ്പണ്‍ 16. തിരുവിതാംകൂര്‍ 17. എം എസ് സ്വാമിനാഥന്‍ 18. ഭാഗ്യചക്ര (ബംഗാളി) 19. കൊല്‍ക്കത്ത 20. ഇടുക്കി ഡാം 21. ഒ എം നമ്പ്യാര്‍ 22. കൊല്‍ക്കത്ത 23. ദേവികാ റാണി 24. രാകേഷ്ശര്‍മ 25. ഗോഡ് വിമാനത്താവളം (ജൂഹു)    Read on deshabhimani.com

Related News