സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ സ്പെഷ്യലിസ്റ്റ് ഓഫീസര്‍: 19 ഒഴിവ്



സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ സ്പെഷ്യലിസ്റ്റ് ഓഫീസര്‍ കേഡറില്‍ 19 ഒഴിവ്. ബിസിനസ് അനലിസ്റ്റ് 1, കസ്റ്റമര്‍ സര്‍വീസ് അനലിസ്റ്റ് 1, സീനിയര്‍ മാനേജര്‍ (മാര്‍ക്കറ്റിങ്) 1, റിലേഷന്‍ഷിപ് മാനേജര്‍ (മാര്‍ക്കറ്റിങ്) 2, അസിസ്റ്റന്റ് റിലേഷന്‍ഷിപ് മാനേജര്‍ (മാര്‍ക്കറ്റിങ്) 2, സീനിയര്‍ മാനേജര്‍ (സര്‍വീസിങ്) 1, മാനേജര്‍ (സര്‍വീസിങ്) 2, പ്രോജക്ട് മാനേജര്‍ 2, ഡിജിറ്റല്‍ സിസ്റ്റം ആര്‍ക്കിടെക്ട് 2, സിസ്റ്റം/ബിസിനസ് അനലിസ്റ്റ് 2, അനലിസ്റ്റ് (അനലിറ്റിക്സ്) 3 എന്നിങ്ങനെയാണ് ഒഴിവ്. ബിസിനസ് അനലിസ്റ്റ്: കംപ്യൂട്ടര്‍ സയന്‍സ്/ഐടി/ഇലക്ട്രോണിക്സ് ബ്രാഞ്ചുകളില്‍ ഏതിലെങ്കിലും ബിഇ/ബിടെക്. എംബിഎ/തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. ഏഴുവര്‍ഷത്തെ ജോലിപരിചയം വേണം. 2016 ജൂണ്‍ ഒന്നിന് 40 വയസ്സില്‍ കവിയരുത്. കസ്റ്റമര്‍ അനലിസ്റ്റ്: കംപ്യൂട്ടര്‍ സയന്‍സ്/ഐടി/ഇലക്ട്രോണിക്സ് ബ്രാഞ്ചുകളില്‍ ഏതിലെങ്കിലും ബിഇ/ബിടെക്. എംബിഎ/തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. ഏഴുവര്‍ഷത്തെ ജോലിപരിചയം വേണം. 2016 ജൂണ്‍ ഒന്നിന് 40 വയസ്സില്‍ കവിയരുത്. സീനിയര്‍ മാനേജര്‍ (മാര്‍ക്കറ്റിങ്): ഏതെങ്കിലും ബ്രാഞ്ചില്‍ ബിഇ/ബിടെക്. എംബിഎ മാര്‍ക്കറ്റിങ്ങും ഏഴുവര്‍ഷം ജോലിപരിചയവും. 2016 ജൂണ്‍ ഒന്നിന് 35 വയസ്സില്‍ കവിയരുത്. റിലേഷന്‍ഷിപ് മാനേജര്‍ (മാര്‍ക്കറ്റിങ്): ഏതെങ്കിലും ബ്രാഞ്ചില്‍ ബിഇ/ബിടെക്.  എംബിഎ മാര്‍ക്കറ്റിങ്. മൂന്നുവര്‍ഷ ജോലിപരിചയം വേണം. 2016 ജൂണ്‍ ഒന്നിന് 32 വയസ്സില്‍ കവിയരുത്. അസിസ്റ്റന്റ് റിലേഷന്‍ഷിപ് മാനേജര്‍ (മാര്‍ക്കറ്റിങ്): ഏതെങ്കിലും ബ്രാഞ്ചില്‍ ബിഇ/ബിടെക്. എംബിഎ (മാര്‍ക്കറ്റിങ്). ഒരു വര്‍ഷ ജോലിപരിചയവും വേണം. 2016 ജൂണ്‍ ഒന്നിന് 30 വയസ്സില്‍ കവിയരുത്. സീനിയര്‍ മാനേജര്‍ (സര്‍വീസിങ്): ഏതെങ്കിലും ബ്രാഞ്ചില്‍ ബിഇ/ബിടെക്. എംബിഎ മാര്‍ക്കറ്റിങ്. അഞ്ചുവര്‍ഷ ജോലിപരിചയം. 2016 ജൂണ്‍ ഒന്നിന് 30 വയസ്സില്‍ കവിയരുത്. മാനേജര്‍ (സര്‍വീസിങ്): ഏതെങ്കിലും ബ്രാഞ്ചില്‍ ബിഇ/ബിടെക്. എംബിഎ (മാര്‍ക്കറ്റിങ്). അഞ്ചുവര്‍ഷ ജോലിപരിചയം. 2016 ജൂണ്‍ ഒന്നിന് 30 വയസ്സില്‍ കവിയരുത്. ഡിജിറ്റല്‍ സിസ്റ്റം ആര്‍ക്കിടെക്ട്: കംപ്യൂട്ടര്‍ സയന്‍സ്/ഐടി/ഇലക്ട്രോണിക്സില്‍ ബിഇ/ബിടെക്. അല്ലെങ്കില്‍ എംസിഎ/എംഎസ്സി ഐടി/എംഎസ്സി കംപ്യൂട്ടര്‍ സയന്‍സ്. ഇ–കൊമേഴ്സ്, മൊബൈല്‍ അപ്ളിക്കേഷന്‍സ്, ഡോട്ട്കോം ബിസിനസില്‍ അഞ്ചു വര്‍ഷ ജോലിപരിചയം. 2016 ജൂണ്‍ ഒന്നിന് 40 വയസ്സില്‍ കവിയരുത്. സിസ്റ്റം/ബിസിനസ് അനലിസ്റ്റ്: കംപ്യൂട്ടര്‍/ഐടി എന്‍ജിനിയറിങ് ബിരുദം. എംബിഎ (സിസ്റ്റം/ഫിനാന്‍സ്/ഓപ്പറേഷന്‍സ്). ഐടി മേഖലയില്‍ അനലിസ്റ്റ് പദവിയില്‍ അഞ്ചുവര്‍ഷ ജോലിപരിചയം. 2016 ജൂണ്‍ ഒന്നിന് 40 വയസ്സില്‍ കവിയരുത്. അനലിസ്റ്റ് (അനലിറ്റിക്സ്): ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്പോലുള്ള സ്ഥാപനങ്ങളില്‍നിന്ന് സ്റ്റാറ്റിസ്റ്റിക്സ് ബിരുദം. മൂന്നുവര്‍ഷ ജോലിപരിചയം. 2016 ജൂണ്‍ ഒന്നിന് 35 വയസ്സില്‍ കവിയരുത്. അപേക്ഷാഫീസ് 600 രൂപ. www.sbi.co.in  വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി 14 വരെ അപേക്ഷിക്കാം. Read on deshabhimani.com

Related News