മാരിടൈം സര്‍വകലാശാലയില്‍ 31 അനധ്യാപകര്‍



ചെന്നൈയില്‍ ഇന്ത്യന്‍ മാരിടൈം സര്‍വകലാശാലയില്‍ അനധ്യാപകരുടെ 31 ഒഴിവ്. അസിസ്റ്റന്റ് രജിസ്ട്രാര്‍: ഫിനാന്‍സ് ഒരു ഒഴിവ്. 50 ശതമാനം മാര്‍ക്കോടെ കൊമേഴ്സില്‍ മാസ്റ്റര്‍ ബിരുദം. അല്ലെങ്കില്‍ ബാച്ചിലര്‍ ബിരുദവും സിഎ/ഐസിഡബ്ള്യുഎയും. മൂന്നുവര്‍ഷ ജോലി പരിചയവും. പ്രൈവറ്റ് സെക്രട്ടറി: നാല് ഒഴിവ്. ബാച്ചിലര്‍ ബിരുദവും ഷോര്‍ട്ട്ഹാന്‍ഡ് ഹയര്‍/സീനിയര്‍ ഗ്രേഡ് ഇംഗ്ളീഷ് മിനിറ്റില്‍ 120 വാക്ക്. ടൈപ്പറൈറ്റിങ്് ഹയര്‍/സീനിയര്‍ ഗ്രേഡ് ഇംഗ്ളഷ് മിനിറ്റില്‍ 45 വാക്ക്. ഐടി പരിജ്ഞാനവും. അസിസ്റ്റന്റ് ഫിനാന്‍സ്: 4 ഒഴിവ്. അസിസ്റ്റന്റ്: 22 ഒഴിവ്. www.imu.ac.in  വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി മാര്‍ച്ച് എട്ടുവരെ അപേക്ഷിക്കാം. Read on deshabhimani.com

Related News